നടന് കൃഷ്ണ കുമാറിന്റെ നാല് മക്കള്‍ക്കും ഫുള്‍ A+ .ഹന്‍സികയാണ് ഇത്തവണ.
പത്താം ക്ലാസ്സില്‍ കേരളത്തില്‍ ആകെ പത്ത് കുട്ടികള്‍ തോറ്റ വര്‍ഷമാണിത്.കേരള സിലബസിലെ ഈ റിസള്‍ട്ടില്‍ ആരും ജയിച്ചവര്‍ക്കൊപ്പം ആയിരുന്നില്ല.തോറ്റവരെ പൊന്നാടയണിയിക്കാന്‍ തിരഞ്ഞു നടക്കുകയായിരുന്നു പലരും.ഒരു മലയാള ബനസിനസ്സുകാരന് തോറ്റവരോട് പറഞ്ഞത് കുടുംബത്തെ കൂട്ടി കൊടൈക്കനാലില്‍ വരൂ എല്ലാം സൗജന്യമാക്കി ഹാപ്പിയായി മടങ്ങാം എന്നാണ്.അതുകഴിഞ്ഞ് പത്തിരുപത് ദിവസം കഴിഞ്ഞതിന് ശേഷമാണ് ഐ സി എസ്് സി ,ഐ എസ് സി സിലബസിലെ എസ് എസ് എല്‍ സി റിസള്‍ട്ട് വന്നത്.99.98 ശതമാനവും,99.97 ശതമാനവും വിജയം തന്നെയാണ് ഇതിലും.സിനിമതാരങ്ങളായ കൃഷ്ണ കുമാറിന്റെയും സിന്ധുവിന്റെയും ഇളയമകള്‍ ചേച്ചിമാരെ പോലെ എല്ലാ വിഷയങ്ങളിലും A+വാങ്ങി മിടുക്ക് കാണിച്ചു.
ഹന്‍സിക തന്റെ വിജയത്തിന് ശേഷം പറഞ്ഞത് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി ഉണ്ടെന്നും 91 ശതമാനം മാര്‍ക്ക് കിട്ടി എന്നും ഹന്‍സിക കുറിച്ചു.തിരുവനന്തപുരം ഹോളി എയ്ഞ്ചല്‍സ് സ്കൂളിലാണ് പഠിച്ചത്.തുടര്‍ പഠനവും പ്ലസ് വണ്ണിന് ഹന്‍സിക ഇതേ സ്കൂളില്‍ തന്നെയാണത്രെ.വിജയം അറിഞ്ഞ് അമ്മ സിന്ധുവിനോടൊപ്പം ഹന്‍സിക സ്കൂളില്‍ എത്തിയിരുന്നു.എസ് എസ് എല്‍ സി,പ്ലസ് ടു പരീക്ഷ വിജയിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ഫിലീം കോര്‍ട്ട്.