നടന് കൈലാഷിന് അച്ഛനെ നഷ്ടമായി, സമാധാനിപ്പിച്ച് താരങ്ങളും ആരാധകരും….

നടന് കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവര്‍ഗീസ് അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍പ് പ്രമേഹത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഒരു കാല് മുറിച്ച് മാറ്റേണ്ടി വന്നിരുന്നു.
മദ്രാസ് റെജിമെന്റ് സെക്കന്‍ഡ് ബറ്റാലിയനില്‍ പ്രവര്‍ത്തിച്ചിരുന്ന ഗീവര്‍ഗീസ് അവരുടെ ഫുട്ബോള്‍ ടീമിന്റെ ഒന്നാം നമ്പര്‍ കളിക്കാരനുമായിരുന്നു. മലയാളികളുടെ പ്രിയ താരമാണ് കൈലാഷ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് സിനിമയിലെ തുടക്കമെങ്കിലും പിന്നീട് നായക നിരയിലേക്ക് ഉയരാന്‍ നടന് സാധിച്ചിരുന്നു. പാര്ത്ഥന് കണ്ട പരലോകം ആയിരുന്നു ആദ്യ സിനിമ. 2009 ല്‍ നീലത്താമര എന്ന ചിത്രത്തിലൂടെ നായകനായി. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത ‘മിഷന് സി’യാണ് താരത്തിന്റേതായി ഒരുങ്ങിയ അവസാന ചിത്രം. എം സ്ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിച്ചിരിക്കുന്ന മിഷന് സിയെ റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്നാണ് നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മീനാക്ഷി ദിനേശ് ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അച്ഛനെന്ന കരുത്ത് ഇനി കൈലാഷിന് ഇല്ല, ആദരാഞ്ജലികളോടെ FC