നടന് ടിനി ടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത് പണി കിട്ടും-
എന്റെ മകളോട്.
ഈ ഒരു കുറിപ്പിലൂടെ ഏറ്റവും വലിയ മൈലേജ് കിട്ടുക ടിനി ടോമിന് തന്നെയാണ്.അജ്ജാതി പ്രമോഷനല്ലെ ടിനിടോമിന് സിനിമക്കാരന് ജോളി ജോസഫ് നല്‍കിയിരിക്കുന്നത്.കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ ബെസ്റ്റ് സ്റ്റുഡന്‍സിനെ ആദരിക്കാനും
മെമന്റോ സെറിമണിക്കും മുഖ്യാതിഥിയായി എത്തിയതായിരുന്നു ടിനിടോം.ബെസ്റ്റ് സ്റ്റുഡന്റായത് ജോളിജോസഫിന്റെ മകള്‍ രേഷ്മയായിരുന്നു.അവള്‍ക്ക് ടിനി കൊടുത്ത ഉപദേശവും അവള് വളര്‍ന്ന് വലുതായപ്പോള്‍ അയര്‍ലന്റിലെ ഡബ്ലിനില്‍ എംഫില്‍ ചെയ്യുന്നതിനെ കുറിച്ചും വളരെ സരസമായ രീതിയില്‍ പറഞ്ഞിരിക്കുകയാണ് ജോളിജോസഫ്.അതിങ്ങനെ-
പ്രശസ്ത നടന് ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത്.കാക്കനാടിലുള്ള ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എന്റെ മൂന്നാമത്തെ മകള്‍ രേഷ്മക്ക് നടന് ടിനിടോം ബെസ്റ്റ് സ്റ്റുഡന്റിനുള്ള സമ്മാനം കൊടുക്കുന്നതാണ് ഫോട്ടോ.
അന്ന് അവള്‍ക്ക് അദ്ദേഹം പറഞ്ഞുകൊടുത്ത ഏറ്റവും വലിയ ഉപദേശം നന്നായി പഠിക്കണം എന്നായിരുന്നുവത്രേ.
ഉപദേശം അക്ഷരം പ്രതി അനുസരിച്ച എന്റെ മകളിപ്പോള്‍ അയര്
ലന്റിലെ ഡബ്ലിനില്‍ എംഫില്‍ ചെയ്യുകയാണ്.ഈ മനുഷ്യന് കാരണം എന്ത് മാത്രം അലച്ചിലും പണച്ചിലവുമുണ്ടെന്നറിയാമോ.എന്റെ
സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്നത് വാസ്തവം തന്നെ.
പക്ഷെ ടിനിടോമിനെ മുഖ്യാതിഥിയായി പ്രത്യേകിച്ച് സ്കൂളുകളിലേക്ക് ക്ഷണിക്കരുത്.അദ്ദേഹം വരും ,ചിരിക്കും,ചിന്തിപ്പിക്കും,ഉപദേശിക്കും.പിന്നെ പിള്ളേര് പഠിക്കും,മാതാപിതാക്കളായ നമുക്ക് പണീം കിട്ടും തീര്‍ച്ച.
പോരെ ഇത് വൈറലായ വാര്‍ത്തയാണ്.അത്കൊണ്ട് തന്നെ ഇനി
ടിനിക്ക് ഒരൊഴിവും കാണില്ല.
ഫിലീം കോര്‍ട്ട്.