നടന് ദിലീപ് മരിച്ചു – മുംബൈയിലെ ആശുപത്രിയാലായിരുന്നു അന്ത്യം.
ഒരു യുഗം അവസാനിച്ചു എന്നാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് മരണ വാര്‍ത്ത അറിഞ്ഞ ഉടനെ ട്വീറ്റ് ചെയ്തത്.ഒപ്പം പറഞ്ഞത് അദ്ദേഹം എക്കാലവും ഇന്ത്യയുടെ ഹൃദയത്തില്‍ ജീവിക്കും എന്നാണ്.പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തത് ചലച്ചിത്ര ഇതിഹാസം എന്ന നിലയില്‍ ആണ് ദിലീപ് കുമാര്‍ അറിയപ്പെടുക.അദ്ദേഹത്തിന്റെ വേര്‍പാട് നമ്മുടെ സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടമാണ്.കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അസംഖ്യം ആരാധകര്‍ക്കും അനുശോചനം എന്നാണ്.
ദിലീപ് കുമാറിന്റെ യഥാര്‍ത്ഥ പേര് മുഹമ്മദ് യൂസഫ് ഖാന് എന്നായിരുന്നു. 1922 ഡിസംബര്‍ 11ന് പാക്കിസ്ഥാനിലെ പെഷവാറില്‍ ആണ് ദിലീപ് കുമാറിന്റെ ജനനം.വിഭജനത്തിന് ശേഷം ഭാരതത്തിലേക്ക് കുടിയേറിയ അദ്ദേഹം അഭിനയ രംഗത്തെത്തിയതോടെ ദിലീപ് കുമാര്‍ എന്ന പേര് സ്വീകരിച്ചു.നടന് എന്നതിലുപരി നിര്‍മ്മാതാവ്,എടുത്തുകാരന്‍ നിരൂപകന് എന്നീ നിലകളിലും തിളങ്ങി.കഴിഞ്ഞ മാസങ്ങളില്‍ കോവിഡ് ബാധിതരായ രണ്ട് സഹോദരങ്ങളെ ദിലീപിന് നഷ്ടമായിരുന്നു.വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങളായി ആശുപത്രി,വീട് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.ശ്വാസകോശ സംബന്ധമായ അസുഖങ്ങളായിരുന്നു താരത്തിന്.രണ്ടാഴ്ചമുമ്പ് അസുഖം ഭേദമായി വീട്ടിലെത്തിയ താരം വീണ്ടും മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സ തേടി.ഇത്തവണ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കുള്ള മടക്കം ജീവനറ്റ നിലയിലായിരുന്നു.അസുഖ ബാധിതനായിരുന്നുവെങ്കിലും എന്നും പ്രസന്ന വതനായിരുന്നു താരം.താരത്തിന് രണ്ട് ഭാര്യമാരായിരുന്നു.ആദ്യ ഭാര്യ അസ്മ റഹ്മാന്.നിലവിലുള്ളത് സൈറാബാനു.സഹോദരങ്ങള്‍ നസീര്‍ ഖാന്,അസംഖാന്,ഇഷാന് ഖാന്,ഫൈസിയ ഖാന്. എട്ട് തവണയാണ് ദിലീപ് കുമാര്‍ ഫിലീം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്.നിരവധി വികാര നിര്‍ഭയമായ ചിത്രങ്ങളില്‍ അഭിനയിച്ചാണ് ജനപ്രിയനാകുന്നത്.1994ല്‍ ദാദാഫാല്ക്കെ പുരസ്കാരം നേടിയ താരത്തെ ഭാരതം 1991ല്‍ പത്മഭൂഷണും,2015ല്‍ പത്മവിഭൂഷുണും നല്കി ആദരിച്ചു.
1998 പാക്കിസ്ഥാന് അവരുടെ പരമോന്നത ബഹുമതിയായ നിഷാന്‍ ഇ ഇന്ത്യാസ് പുരസ്കാരം നല്‍കിയും ആദരിച്ചിരുന്നു.ഭാരതത്തിലെ പാര്‍ലിമെന്റില്‍ അംഗവുമായിട്ടുണ്ട് ദിലീപ് കുമാര്‍.ഇനി വരില്ല എന്ന സത്യം മനസ്സിലാക്കി അര്‍പ്പിക്കുന്നു ആദര്ഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.