സീരിയല്‍ താരങ്ങളായ മൃദുല യുവ ഹല്‍ദി ചടങ്ങുകളിതാ…..
സീരിയല്‍ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ് യുടെയും വിവാഹമാണ് ജൂലായ് 8ന് .വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും ഇപ്പോള്‍.മിനിസ്ക്രീന്‍ പ്രക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന വിവാഹമാണ് രണ്ടാളുടെതും.വിവാഹ തിയ്യതി അടുത്തെത്തിയതോടെ ഷൂട്ടിങില്‍ നിന്നും താല്ക്കാലികമായ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് മൃദുല. സമൂഹമാധ്യമങ്ങളിലൂടെ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ മൃദുലയും യുവയും പങ്കുവെച്ചിട്ടുണ്ട്.ഒരുമിച്ചാകുമ്പോള്‍ ഞങ്ങള്‍ സുവര്‍ണ്ണ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് മൃദുല ചിത്രങ്ങള്‍ പങ്കുവെച്ചത്.സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും വിവാഹ തിയ്യതി അറിയിച്ചിരുന്നത്.വിവാഹ ചടങ്ങിനായി സീരിയലില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കുകയാണെന്ന് പറഞ്ഞ് അടുത്തിടെ മൃദുല ഒരു വീഡിയോ പങ്കുവെച്ചിരുന്നു.ബാച്ചിലര്‍ ആയിട്ടുള്ള തന്റെ അവസാനത്തെ ഷൂട്ട് കഴിഞ്ഞു എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ മൃദുല അറിയിച്ചിരുന്നു. താന്‍ പോകുന്നതില്‍ ഷൂട്ടിങ് ലൊക്കേഷനിലെ പലര്‍ക്കും വിഷമമാണെന്നും താരം വീഡിയോയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് മൃദുലയുടെയും യുവയുടെയും വിവാഹ നിശ്ചയും കഴിഞ്ഞത്.ഇതൊരു പ്രണയ വിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നുമാണ് രണ്ടാളും വ്യക്തമാക്കിയത്.നിരവധി സീരിയലിലൂടെയും ടി വി ഷോകളിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്.’മഞ്ഞില്‍ വിരിഞ്ഞ പൂവ്’എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവകൃഷ്ണയും.
മൃദുലയുടെ വീട്ടില്‍ കല്ല്യാണമാലോചിച്ച് പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും യുവ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.മൃദുലയാണ് വീട്ടില്‍ പറയണം എന്ന് പറഞ്ഞത്.ഒരു ദിവസം മൃദുലയെ വീട്ടില്‍ ഡ്രോപ് ചെയ്യാന്‍ പോയപ്പോഴാണ് വിവാഹകാര്യം അവതരിപ്പിച്ചത്.മൃദുലയുടെ അച്ഛനോടും അമ്മയോടും സംസാരിച്ച ശേഷം ഇറങ്ങാന്‍ നേരത്താണ് ഈ കാര്യം പറഞ്ഞത്.മൃദുലയെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. മറുപടി ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ ഉടനെ തന്നെ അവിടെ നിന്നും പോയി.മൃദുലയോട് ആദ്യമായി ‘I LOVE YOU’ പറഞ്ഞത് താനാണെന്നും ആദ്യം സോറി പറയുന്നത് താനാണെന്നും യുവ പറഞ്ഞു.മൃദുലക്ക് ആദ്യമായി വാങ്ങിച്ച് കൊടുത്തത് ഡയറി മില്‍ക്ക് ആണെന്നും മൃദുല തനിക്ക് വാങ്ങിച്ച് തന്നത് ഒരു ടീഷര്‍ട്ടാണെന്നും യുവ വ്യക്തമാക്കി.
ഫിലീം കോര്‍ട്ട്.