നടന് ദിലീപ് വീണ്ടും ആശുപത്രിയില്‍ ശ്വാസ തടസ്സത്തെ തുടര്‍ന്ന്—
രണ്ട് സഹോദരങ്ങളെ കോവിഡ് കൊണ്ട്പോയതിന്റെ ദു:ഖം ഉളളിലൊതുക്കിയാണ് ദിലീപ് കുമാര്‍ ജീവിക്കുന്നത്.98ാം വയസ്സിന്റെ എല്ലാ അസ്വസ്ഥതകളും ഇപ്പോള്‍ വേട്ടയാടുകയാണ്.നിരവധി തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ആരോഗ്യവാനായി മടങ്ങാറാണ് പതിവ്.കഴിഞ്ഞ മാസവും ആശുപത്രിയിലെത്തിയിരുന്നു.ഇപ്പോഴിതാ ഇന്ന് വീണ്ടും എത്തിയിരിക്കുന്നു.രാവിലെ 8.30ന് ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ പി.ഡി. ഇന്ദുജ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു.ഒപ്പം ഭാര്യ സൈറബാനുവുമുണ്ട്.പരിശേധന റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ് വേറെ കുഴപ്പങ്ങളൊന്നും ഇതുവരെ ഇല്ല.പതിവ് പരിശേധനകളുടെ ഭാഗമായാണ് ഇത്തവണയും എത്തിയതെന്ന് സൈറബാനു പറയുന്നു.ആരാധകരും പ്രിയ താരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക.
കഴിഞ്ഞ ഡിസംബറില്‍ തന്റെ ജന്മദിനം അദ്ദേഹം സഹോദരങ്ങളുടെ കോവിഡ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.
വേഗം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഫിലീം കോര്‍ട്ട്.