നടന് മാധവ് മരിച്ചു.ക്യാന്‍സറായിരുന്നു അറിയാന്‍ വൈകി – -സിനിമയും സീരിയലുമായി…..
അഭിനയത്തോടൊപ്പം മിമിക്രി എന്ന കലയെയും കൂടി ജീവിതത്തിന്റെ ഭാഗമാക്കി അരങ്ങ് വാണ മാധവ് മൊഗെ എന്ന ബോളിവുഡ് നടന് അന്തരിച്ചു.68 വയസ്സായിരുന്നു താരത്തിന്.ശ്വാസകോശക്യാന്സറായിരുന്നു തീരെ സുഖമില്ലാതായതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ പരിശേധിച്ചപ്പോഴാണ് ശ്വാസകോശ ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്.കുറഞ്ഞ ദിവസത്തെ ചികിത്സയില്‍ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് ജീവന് രക്ഷിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ മാധവ് മൊഗെയെ വീട്ടിലേക്ക് കൊണ്ടു വന്നു.ഞായറാഴ്ച പുലര്‍ച്ചെ താരം സ്വവസതിയില്‍ വെച്ച് അന്ത്യശ്വാസം വരിച്ചു.ഈ വിവരങ്ങള്‍ മാധവ്ജിയുടെ മകളാണ് പ്രാച്ചി മൊഗെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
1993ല്‍ രാജ്കുമാര് സന്തോഷിയുടെ ധാമിനി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരം 1996ല്‍ ഘട്ടക് എന്ന ചിത്രത്തില്‍ അഭിനയിച്ചു.2005ലെ കോമഡിയും റൊമാന്സും ചേര്‍ന്ന MAINE PYAAR KYUN KIYAയിലും വേഷമിട്ടു.
അന്തരിച്ച നടന് സഞ്ജീവ് കുമാര്‍ ഷോലെയില്‍ തകര്‍ത്താടിയ താക്കൂര്‍ എന്ന കഥാപാത്രത്തെ കോമഡിയായി അഭിനയിച്ചാണ് മാധവ് മിനിസ്ക്രീന്‍ മിമിക്രിയിലൂടെ തിളങ്ങിയത്.199ല്‍ സച്ചിന് പില്ഗോന്കര് അതിഥിയായെത്തിയ ഏക് ദോ തീന് ഷോയില്‍ സ്ഥിര സാന്നിധ്യമായി മാധവ്ജി.സൗഥാഗര്,ചുപ്കെ ചുപ്കെ,ഗുപ്ത് തുടങ്ങിയ സിനിമകളെ ട്രോളി ആ ഷോയും ഹിറ്റായി.അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍ പാര്‍ട്ട്നര്‍,ഘട്ടക്,വിനാശക്,ഭാവനാ കോ സംജൊ തുടങ്ങിയവയായിരുന്നു.
ബോളിവുഡിന് നാല് ദിവസം കൊണ്ട് നാല് ഇതിഹാസങ്ങളെയാണ് നഷ്ടമായിരിക്കുന്നത്. ആദ്യം ദിലീപ് കുമാര്‍,കുമാര്‍ രാംസീ ഇപ്പോള്‍ ഇതാ മാധവ് മൊഗെയും ആദരാഞ്ജലികളോടെ …
ഫിലീം കോര്‍ട്ട.