നടന് വിജിലേഷിന് ആണ്കുഞ്ഞു പിറന്നു, ഭാര്യ സ്വാതിയും കുടുംബവും ഹാപ്പി …..
നടന് വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആണ്‍കുഞ്ഞ് പിറന്നു. വിജിലേഷ് തന്നെയാണ് മകന് ജനിച്ച സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മകനും ഭാര്യ സ്വാതി ഹരിദാസിനും ഒപ്പമുള്ള ചിത്രങ്ങളും വിജിലേഷ് പങ്കുവച്ചു. ‘പുതിയ ലോകം പുതിയ പ്രതീക്ഷകള്‍ ഇനി ഞങ്ങളോടൊപ്പം ഏദനും’, എന്നാണ് വിജിലേഷ് കുറിച്ചത്. നിരവധി താരങ്ങളും ആരാധകരും അടക്കമുള്ളവര്‍ വിജിലേഷിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിജിലേഷും സ്വാതിയും വിവാഹിതരാവുന്നത്. ഫേസ്ബുക്കിലൂടെയാണ് വിജിലേഷ് വധുവിനെ കണ്ടെത്തിയത്. വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലായിരുന്നു. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്ത് എത്തുകയും ചെയ്തു. മഹേഷിന്റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയറ്ററില്‍ കൈയടി നേടിയ താരമാണ് വിജിലേഷ് കാരയാട്.
ശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ വിജിലേഷ് എത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ അജഗജാന്തരത്തിലും വിജിലേഷ് അഭിനയിച്ചിട്ടുണ്ട്. പീസ്, സല്യൂട്ട്, കൊത്ത് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. കുഞ്ഞുവാവക്ക് ആയൂരാരോഗ്യ സൗഖ്യം നേരുന്നു FC