നടന് വെങ്കട് ശുഭ അന്തരിച്ചു. മരണമടങ്ങാതെ ലോകവും സിനിമയും.
കോവിഡ് ദിവസവും ആയിരക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കുന്നത്.മരുന്നുകള്‍ക്കും മന്ത്രങ്ങള്‍ക്കും കീഴടങ്ങാതെ കൊറോണ എന്ന വൈറസ് മാസങ്ങള്‍ തോറും വകഭേദങ്ങളായി ഭീകരത കൈവരിക്കുകയാണ്.കൊറോണ ബാധിച്ചവരെ വേട്ടയാടാന്‍ ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസും. ഒരു നാട്ടില്‍ നിന്നെല്ല ലോകം മുഴുവന്‍ ഇതേ അവസ്ഥ.സംസ്കരിക്കാന്‍ പോലും കഴിയാതെ മൃതദേഹങ്ങള്‍ കുന്ന് കൂടുന്നു.സത്യത്തില്‍ മനുഷ്യരാശിയുടെ അന്തകനായി മാറുകയാണ് കൊറോണ എന്ന മഹാമാരി.
സിനിമക്കും അഭിനയലോകത്തിനും വല്ലാത്ത ദു:ഖം സമ്മാനിച്ചു കൊണ്ട് പല ഭാഷകളില്‍ നിന്നും ദേശങ്ങളില്‍ നിന്നും ദിനംപ്രതി ഒന്നും രണ്ടും സിനിമക്കാര്‍ കൊറോണയെ തുടര്‍ന്ന് മരിച്ചു വീഴുന്നു.തമിഴ് സിനിമാലോകത്തിന് കനത്ത നഷ്ടം സമ്മാനിച്ച് കൊണ്ട് വെങ്കിടേഷ് എന്ന വെങ്കട് ശുഭയും കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം.ശനിയാഴ്ച പുലര്‍ച്ചെ അദ്ദേഹം മരണത്തിന് കീഴടങ്ങി.രോഗം ഗുരുതരനായതിനാല് വെങ്കട് ശുഭയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നു എന്നും എന്നാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും നിര്‍മ്മാതാവും ഏറ്റവും അടുത്ത സുഹൃത്തുമായ ടി.ശിവയാണ് മരണവാര്‍ത്ത അറിയിച്ചത്.
മൊഴി,അഴകിയ തിയേ,കണ്ടനാള്‍ മുതല്‍ തുടങ്ങിയവയാണ് വെങ്കട് ശുഭയുടെ ഹിറ്റ് ചിത്രങ്ങള്‍.സിനിമകൂടാതെ നിരവധി തമിഴ് സീരിയലുകളിലും വേഷമിട്ട താരത്തിന്റെ യൂടൂബ് ചാനല്‍ ആണ് ടൂറിങ് ടാക്കീസ്.താരങ്ങളുടെ ദു:ഖത്തോടൊപ്പം ഞങ്ങളും ചേരുന്നു.
ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.