നടന് സിദ്ധാര്‍ത്ഥിന്റെ മരണം – 10 യുവനടീനടന്മാരുടെ മരണത്തിനൊപ്പം ….
ഞാന്‍ മരിച്ചിട്ടില്ല എന്ന് വിളിച്ച് പറയേണ്ടിവരുന്ന ഒരു ഗതികേടിനെ കുറിച്ച് ഓര്‍ത്തു നോക്കൂ.സൈബര്‍ ലോകത്തിന്റെ ക്രൂരതയില്‍ പരേതരായി പോയ പലര്‍ക്കും മരിച്ചിട്ടില്ല ഞങ്ങള്‍ എന്ന് ഉച്ചത്തില്‍ അതേ മാധ്യമത്തിലൂടെ വിളിച്ച് പറയേണ്ടി വന്നു.ജഗതിയും സലീം കുമാറും ഗായിക ജാനകി അമ്മയും തുടങ്ങി നിരവധി പേരുടെ മരണവാര്‍ത്ത കേട്ട് ഞെട്ടുകയും മരിച്ചവര്‍ നേരിട്ട് വന്ന് ഞങ്ങളെ ആരോ കൊന്നതാണെന്ന് പറഞ്ഞ് ആ ഞെട്ടലില്‍ നിന്ന് മോചിതരായതുമെല്ലാം നിത്യ സംഭവങ്ങളായി അരങ്ങേറുന്നതിനിടയിലാണ് സിദ്ധാര്‍ത്ഥ് എന്ന തമിഴ് നടന്റെ മരണവാര്‍ത്ത 10 യുവതാരങ്ങളുടെ മരണത്തിനോടൊപ്പം വന്നത് ഒരു യൂടൂബ് ചാനലാണ് തെന്നിന്ത്യയിലെ 10 യുവതാരങ്ങളുടെ മരണവാര്‍ത്ത എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അതില്‍ 27മത്തെ വയസ്സില്‍ മരിച്ച സൗന്ദര്യ,35ാം വയസ്സില്‍ മരിച്ച സില്‍ക്ക് സ്മിത.22ാം വയസ്സില്‍ മരിച്ച നടി ജയലക്ഷ്മി,19മത്തെ വയസ്സില്‍ മരിച്ച വിദ്യാഭാരതി,31മത്തെ വയസ്സില്‍ പൊലിഞ്ഞ ആര്‍ത്തി അഗര്‍വാള്‍,33മത്തെ വയസ്സില്‍ മരിച്ച കുനാല്സിങ്,25ാം വയസ്സില്‍ സ്വര്‍ഗ്ഗം പൂകിയ യഷോ സാഗര്‍,33മത്തെ വയസ്സില്‍ മരിച്ച ഉദയ കിരണ്‍,49മത്തെ വയസ്സില്‍ മരിച്ച ശ്രീഹരി,20മത്തെ വയസ്സില്‍ മരിച്ച പ്രത്യുഷ് എന്നിവരുടെ മരണവാര്‍ത്തക്ക് യൂടൂബ് തംമ്പ്ലൈന് ആണ് സിദ്ധാര്‍ത്ഥിന്റെ ഫോട്ടോ ചേര്‍ത്തത്.3 വര്‍ഷം മുമ്പാണ് വാര്‍ത്ത വന്നത്.
സിദ്ധാര്‍ത്ഥ് താന്‍ മരിച്ചിട്ടില്ലെന്ന് യൂടൂബിനെ അറിയിച്ച് മെയില്‍ ചെയ്തു.അതിന് വന്ന മറുപടി – – ക്ഷമിക്കണം ഈ വീഡിയോയില്‍ ഒരു കൊഴപ്പവുമില്ലെന്ന് തോന്നുന്നു എന്നാണ്.പരാതിയും മറുപടിയും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.