നടി അനുഷ്ക ഗര്‍ഭകാലത്ത് ധരിച്ച വസ്ത്രങ്ങള്‍ ലേലത്തിന് – – കോടികളാണ്.
ബോളിവുഡ് സുന്ദരിയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അമരത്തുള്ള നായകന് വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്ക ശര്‍മ്മയാണ് തന്റെ ഗര്‍ഭകാലത്ത് ശരീരത്തിന് സംരക്ഷണം ഒരുക്കിയ വസ്ത്രങ്ങള്‍ ലേലത്തിന് വെക്കുന്നത്.ഒണ്‍ ലൈന്ലാണ് വസ്ത്രങ്ങള്‍ ലേലം ചെയ്യാന്‍ വെക്കുക.ആവശ്യക്കാര്‍ സന്ദര്‍ശിക്കേണ്ട സൈറ്റ് saltscout.com/dols real anushka sharma എന്ന പേജാണ്.കോടികളാണ് ഈ ലേലത്തിലൂടെ താരസുന്ദരി പ്രതീക്ഷിക്കുന്നത്.
ഈ പണം കൊണ്ട് പുതിയ വസ്ത്രം വാങ്ങിക്കുകയല്ല ഉദ്ദേശം.സ്നേഹ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറുകയാണ് ലക്ഷ്യം.അവരുടെ ലേലത്തെ കുറിച്ചുള്ള പോസ്റ്റ് ഇങ്ങനെ എന്റെ ഗര്‍ഭകാലത്ത് മാത്രം വളരെ കുറച്ച് ഉപയോഗിച്ച വസ്ത്രങ്ങളാണ് ഇവ.എന്നാല്‍ ഓരോ വസ്ത്രവും നിര്‍മ്മിക്കാന്‍ പ്രകൃതിയില്‍ നിന്നെടുത്ത വസ്തുക്കളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇത്തരത്തില്‍ വസ്ത്രങ്ങള്‍ പങ്കുവെക്കുന്ന രീതി വളരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം.ഇന്ത്യയിലെ നഗരങ്ങളിലെ ഒരു ശതമാനം ഗര്‍ഭിണികള്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങിയാല്‍ 200 വര്‍ഷത്തിലധികം ഒരാള്‍ കുടിക്കുന്ന വെള്ളം നമുക്ക് ലാഭിക്കാന്‍ പറ്റും.ഒരു ചെറിയ തീരുമാനം എത്ര വലിയ മാറ്റമാണ് വരുത്തുന്നത് എന്നും അനുഷ്ക ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പറയുന്നു.
അനുഷ്ക ഇതെല്ലാം ഞങ്ങള്‍ ലേലത്തിന് വെയ്ക്കാതെ ചെയ്യുന്ന കാര്യമാണ്….ലേലം നടക്കട്ടെ….
ഫിലീം കോര്‍ട്ട്.