നടി അശ്വതിയുടെയും,ആര്യയുടെയും അളവ് അറിഞ്ഞു.ഇനി നടി അഞ്ജു അരവിന്ദിന്റെത് – എന്താ ചെയ്യ.
സ്ത്രീകളെ ബഹുമാനിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു അത് പഠിപ്പിക്കേണ്ടത് വീടുകളില്‍ നിന്നാണ്.എന്തോ കൂട്ടുകുടുംബ വ്യവസ്ഥിതി മാറിയതോടെ എല്ലാ സംസ്കാരവും നഷ്ടപ്പെട്ടു.നാടോടുമ്പോള്‍ നടുവേ എന്ന തത്വം പാലിച്ച് സമൂഹം കൂട്ടയോട്ടം നടത്തുന്ന കാലമല്ലെ എന്ത് കൊണ്ടും അസ്സല് കലികാലം.
കഴിഞ്ഞ ദിവസം നഹാബ് എന്നൊരുത്തന്‍ നടിയും അവതാരികയുമായ അശ്വതിയുടെ മാറിടത്തെ കുറിച്ച് മറയില്ലാതെ ചോദിച്ചു.അതിനുള്ള മറുപടി കൊള്ളേണ്ട രീതിയില്‍ അവര്‍ കൊടുത്തു.
അത് കഴിഞ്ഞ് നടി ആര്യയുടെ മാറിടത്തിന്റെ വലുപ്പം ചോദിച്ച് ഒരുത്തനെത്തി ആര്യയും കൃത്യമായ മറുപടി കൊടുത്തു.
ഇപ്പോഴിത നടി അഞ്ജു അരവിന്ദിനെ കുറിച്ച് മ്ലേച്ചമായ ഒരു കമന്റ് വന്നിരിക്കുന്നു.ഫൂഡി ബഡ്ഡി എന്ന അഞ്ജുവിന്റെ യൂടൂബ് പേജിലേക്കാണ് മോശം കമന്റ് എത്തിയത്.’സൂപ്പര്‍ ചരക്ക് എത്ര ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല എന്നാണ് കമന്റ്’.അഞ്ജു അതിന് താഴെ മറുപടിയായി കുറിച്ചു.’അതെ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും എന്ന്’.അതിന്റെ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത് അഞ്ജു ക്യാപ്ഷനിട്ടതിങ്ങനെ-‘കഷ്ടം ഒരോരുത്തരുടെയും കാഴ്ചപ്പാട് ,എന്തായാലും റിപ്ലൈ കൊടുക്കാന്‍ സാധിച്ചു’.
അതെ അഞ്ജു ചോദ്യത്തിന് മറുപടി തന്നെയാണ് മുഖ്യം അതും ഇങ്ങനെയുള്ള കട്ടിയുള്ള മറുപടി.
ഫിലീം കോര്‍ട്ട്.