നടി ഉത്തര ഉണ്ണിയുടെ വിവാഹം മുടങ്ങി.എല്ലാത്തിനും വേണം യോഗം.
എത്രയെത്ര വിവാഹങ്ങള്‍ മുടങ്ങി, ഒട്ടനവധി വിവാഹങ്ങള്‍ ത്രിശങ്കുവിലാണ് നില്‍ക്കുന്നത്.ഒന്നിനും ഒരു തീരുമാനവും ആകാത്തതിനാല്‍ വധുവരന്മാരും ബന്ധുക്കളും ആകെ അങ്കലാപ്പിലാണ്.കൊറോണ എന്ന ദുരന്തമാണ് എല്ലാ വിവാഹത്തെയും തകര്‍ത്ത് തരിപ്പണമാക്കികളഞ്ഞത്.നെയ്ത് കൂട്ടിയ സ്വപ്നങ്ങള്‍ക്കെല്ലാം നീണ്ട അവധി വന്നതില്‍ പലരും നിരാശയിലാണ്.എല്ലാ കാര്യങ്ങളും ഒരുക്കി ഇനി കല്ല്യാണം എന്ന കടമ്പയിലേക്ക് അടുത്തപ്പോഴാണ് മഹാമാരി വെള്ളിടിയായി വെട്ടിയത്.പല താരങ്ങളും വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹിതരാകാന്‍ ഒരുങ്ങിയിരുന്നു.അവരും തത്ക്കാലം എല്ലാം ഒതുക്കി മാറ്റി സഞ്ചരിക്കുകയാണ്. ഉത്തര ഉണ്ണി നടി ഊര്‍മിള ഉണ്ണിയുടെ മകളാണ്.
സംയുക്ത വര്‍മ്മയുടെയും ബിജു മേനോന്‍ന്റെയും അടുത്ത ബന്ധു.വിവാഹ നിശ്ചയം ആര്‍ഭാടമായാണ് നടത്തിയത് .അതിന് സാക്ഷികളായി
മേല്പറഞ്ഞ വരെല്ലാമുണ്ടായിരുന്നു.ബാംഗ്ളൂരുവില്‍ IT മേഖലയില്‍ നിന്നുള്ള നിതേഷാണ് പ്രതിസുധ വരന്.
അന്ന് വിവാഹ നിശ്ചയത്തിന് നര്‍ത്തകി കൂടിയായ ഉത്തരയുടെ കാലില്‍ ചിലങ്ക കെട്ടുന്നതും നൃത്തം ചെയ്യിപ്പിക്കുന്നതും വൈറലായിരുന്നു. ഏപ്രിലിലായിരുന്നു വിവാഹം നടത്താന്‍
നിശ്ചയിച്ചത്.എന്നാല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത
സമയത്ത് സകല ആര്‍ഭാടവും ഒഴിവാക്കി വിവാഹം നടത്തുമെന്ന്
പറഞ്ഞിരുന്നു.എന്നാല്‍ പുതിയ വാര്‍ത്ത പ്രകാരം എല്ലാ വിവാഹം പോലെയും ഇതും മുടക്കം നേരിട്ടിരിക്കുകയാണ്.ഇനി പുതിയൊരു
തിയ്യതി കണ്ടെത്തി ആദ്യം പൂജ്യം തുടങ്ങണം.
ഉത്തര കാത്തിരിക്കുക നിതേഷ് ഒപ്പമുണ്ട്. കൊറോണകാലം കഴിയും.ഫിലീം കോര്‍ട്ട്.