നടി ഐശ്വര്യ റായിയുടെ അപര മാനസിയുടെ വിവാഹം കഴിഞ്ഞു.- ഇതോ അതോ ഒറിജിനല്‍.
ഒന്നു കുരുത്താല്‍ അത്തരത്തില്‍ ഏഴ് കുരുക്കുമെന്നാണ് പഴമൊഴി.
അത് നൂറ്റിപത്ത് ശതമാനം ശരിയാണ് താനും.പലഭാഗത്ത് വെച്ചും
നമ്മള് നമ്മളറിയുന്നവര്‍ക്ക് സാമ്യമുള്ളവരെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.സെലിബ്രേറ്റികളുടെ അപരന്മാരാണ് ശരിക്കും താരങ്ങള്‍.താര ആരാധന മൂത്ത ആരാധകര്‍ അപരന്മാരേയും സ്നേഹിക്കും.അതറിയാവുന്നത് കൊണ്ട് ചെറിയ കഴിവുള്ളവര്‍ പോലും ഓരോ പൊടി കൈകളുമായി നമുക്കിടയിലെത്താറുണ്ട്.
ബോളിവുഡ് നടിയും അമിതാബ് ബച്ചന്റെ മകന് അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായ്ക്കാണ് നമ്മളറിയുന്നതില് വെച്ച് ഏറ്റവും കൂടുതല്‍ അപരയുള്ളത്.ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഐശ്വര്യറായിയുടെ അതേ രൂപ ഭാവത്തിലും ഭംഗിയിലുമുള്ളവരുണ്ട്.ഇന്ന് കേരളത്തില്‍ തൊടുപിഴയിലുമുണ്ട് ഐശ്വര്യ റായിയുടെ ഒരു മുറിച്ച മുറി.പേര് അമൃത സജു.അമൃത താരമായതും ഐശ്വര്യറായിയുടെ നമ്പറുകള്‍ കോര്‍ത്തിണക്കി സോഷ്യല്‍ മീഡിയയിലൂടെ താരമാവുകയായിരുന്നു.
ഇപ്പോഴിത മറാത്തി നടി മാനസി വൈറലായത് ഐശ്വര്യ റായിയുടെ രൂപസാദൃശ്യത്തിലൂടെയായിരുന്നു.അത് കൊണ്ട് തന്നെയാണ് മാനസി നായികിന്റെ വിവാഹ ഫോട്ടോ വൈറലായിരിക്കുന്നത്.
മാനസി വിവാഹം കഴിച്ചത് പര്‍ദീപ് ഖരേരയേയാണ്.നവംബറിലായിരുന്നു മാനസിയുടെ വിവാഹ നിശ്ചയം.മാനസിക്ക് സിനിമയായിരുന്നില്ല ടിക്ക്ടോക്ക് വീഡിയോ ആയിരുന്നു ജനപ്രീതി നേടികൊടുത്തത്.അതും ഐശ്വര്യറായിയുടെ നമ്പറുകള്‍.വിവാഹഫോട്ടോകള്‍ ഇപ്പോള്‍ വൈറലാണ്.മാനസി പര്‍ദീപ് ദമ്പതികള്‍ക്ക് ആശംസകള്‍.
ഫിലീം കോര്‍ട്ട്.