കാവ്യമാധവന് കോടതിയിലേക്ക്-പിന്നാലെ നാദിര്‍ഷ-ഇതിലൂടെയെങ്കിലും.
മഞ്ജുവാര്യര്‍ പടിയിറങ്ങിയത് മുതല്‍ ദിലീപിന് കഷ്ടകാലമാണെന്ന്
പറയുന്നവരുണ്ട്.അങ്ങനെയാണോ അല്ലയോ എന്ന് ദിലീപിനും
കുടുംബത്തിനും മാത്രമേ അറിയൂ.എന്തായാലും മഞ്ജു ഹാപ്പിയാണ്.അഭിനയം നൃത്തം ഇപ്പോഴിത മികച്ച രീതിയില്‍ താന്‍ പാടുകയും ചെയ്യുമെന്ന് തെളിയിച്ച് കഴിഞ്ഞിരിക്കുന്നു.
മലയാളത്തിലെ പ്രമുഖ നടി അക്രമിക്കപ്പെട്ടതിന് പിന്നാലെയാണ്
അതിലെ പ്രതികള്‍ ചൂണ്ടിക്കാട്ടിയത് പ്രകാരം ജനപ്രിയ നായകന്
ജയിലഴിക്കുള്ളിലായത്.നടിയെ ലൈംഗീകമായി പീഡിപ്പിക്കുന്ന
ദൃശ്യങ്ങള്‍ തട്ടികൊണ്ട് പോയ പള്‍സര്‍ സുനിയും ഗുണ്ടകളും
മൊബൈലില്‍ ചിത്രീകരിച്ചു.ചിത്രീകരിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ
മെമ്മറി കാര്‍ഡ് കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ഷോപ്പില്‍ ഏല്‍പ്പിച്ചെന്നും മൊഴി കൊടുത്തു.അതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാവ്യാമാധവനും കോടതി കയറി ഇറങ്ങേണ്ട അവസ്ഥയായി.
വിചാരണക്കിടെ പബ്ലിക്ക് പോസിക്യൂട്ടര്‍ രാജിവെച്ച് മാറിയിരുന്നു.
അന്ന് നിലച്ച കേസ് പുന:രാരംഭിക്കുമ്പോള്‍ കാവ്യക്ക് ഹാജരാകേണ്ടി വന്നു.ഇപ്പോള്‍ പുതിയ പോസിക്യൂട്ടര്‍ ചാര്‍ജ്ജെടുത്തതോടെ
വിചാരണ നടപടികള്‍ പുന:രാരംഭിക്കുകയാണ്.ഉടന്‍ തന്നെ ദിലീപിന്റെ ഭാര്യ കാവ്യാമാധവും ബാല്യകാല സുഹൃത്തും നടനും ഗായകനും സംവിധായകനുമായ നാദിര്‍ഷയും തൊട്ടുപിന്നാലെ കോടതിയിലെത്തും.വര്‍ഷങ്ങളായി നടക്കുന്ന കേസ്സിന്റെ വിധി എന്താകും എന്ന് ഉറ്റു നോക്കുകയാണ് കേരളം.മലയാളികളുടെ ഇഷ്ടതാരങ്ങളാണ് രണ്ട് പേരും.അത്കൊണ്ട് തന്നെ രണ്ടാള്‍ക്കും വേണ്ടി ആരാധകര്‍ കടുത്ത പ്രാര്‍ത്ഥനയിലാണ്.
ഫിലീം കോര്‍ട്ട്.