നടി കവിതയുടെ ഭര്‍ത്താവും മകനും മരിച്ചു. – – മോഹന്‍ലാലിനും ജയറാമിനും അമ്മയായിരുന്നു.
കണ്ണടച്ച് തുറക്കും മുമ്പ് ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെടുക.ജീവന്റെ പാതിയായ ഭര്‍ത്താവ് തന്റെ ജീവനില്‍ നിന്ന് ജനിപ്പിച്ചെടുത്ത മകന്.രണ്ട് പേരും മരണത്തിന് കീഴടങ്ങിയത് കോവിഡ് ആയതിനെ തുടര്‍ന്നായിരുന്നു നടി കവിതക്ക് ഈ ദുരന്തം നേരിടേണ്ടി വന്നത്.കവിതയുടെ മകന് സഞ്ജയ് രൂപാണ് കോവിഡ് ബാധയില്‍ നിന്ന് മോചിതനാകാതെ ആദ്യം മരണപ്പെട്ടത്.അത് കഴിഞ്ഞ് ഭര്‍ത്താവ് ഇപ്പോള്‍ ദശരഥ് രാജു മകന്റെ വഴിയെ പോയി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ദശരഥം മകന് സഞ്ജയും.ഇരുവരെയും രക്ഷിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.
തെന്നിന്ത്യന്‍ നടിയായ കവിത മോഹന്‍ലാലിന്റെ അമ്മയായി അഗ്നിദേവനിലും,ജയറാമിന്റെ അമ്മയായി ഫ്രണ്ട്സിലും അഭിനയിച്ചു. ഇവരുടെ മറ്റ് മലയാള ചിത്രങ്ങള്‍ ആനയും അമ്പാരിയും.മഞ്ജീരധ്വനി,നിദ്ര,അര്‍ത്ഥന,തുടങ്ങിയവയായിരുന്നു.തമിഴ്,തെലുങ്ക് ,ഹിന്ദി,കന്നട ചിത്രങ്ങളിലെല്ലാമായി 500ല്‍ അധികം ചിത്രങ്ങളില്‍ കവിത അഭിനയിച്ചിട്ടുണ്ട്.അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് മരണങ്ങളാല്‍ അവര്‍ തകര്‍ന്നിരിക്കുകയാണ്.എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ല. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.
ദശരഥ്രാജിനും സഞ്ജയ്നും ആദരാഞ്ജലികള്‍ അര്‍പ്പിച്ച്…
ഫിലീം കോര്‍ട്ട്.