നടി ഡ്രൈവറോട് ചെയ്തത് ക്രൂരത – അതിന്റെ വീഡിയോ വൈറല്‍ – ഒപ്പം വിവാദവും.
മനുഷ്യനാണ് അതും ആ മനുഷ്യനെ മനുഷ്യനായി കാണാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഒരു സ്ത്രീ രൂപം മാത്രമാണ്.ജന്മമെടുത്തവരെല്ലാവരും കൊടികുത്തി വാഴാന്‍ വിധിക്കപ്പെട്ടവരല്ല.അവര്‍ക്കും മോഹങ്ങളും സ്വപ്നങ്ങളുമുണ്ട്.അടിമകളെപോലെ ഇന്നും കൈയ്യില്‍ പണം ഉള്ളവന് അതില്ലാത്തവനോട് പെരുമാറുന്നു.അത്തരത്തിലൊരു കാഴ്ചക്ക് കൂടി സാക്ഷിയാകേണ്ടി വന്നിരിക്കുകയാണ് ലോകത്തിന്.
കഴിഞ്ഞ ദിവസമാണ് നടി സൂസന്ന ഖാന് ഒരു മാര്‍ക്കറ്റില്‍ വന്നിറങ്ങിയത്.ആ സമയം കോരിച്ചൊരിയുന്ന മഴ.ഡ്രൈവര്‍ കുടയുമായി വന്നു.അത് വാങ്ങി സൂസന്ന നടന്നകന്നു.തന്റെ കാവല്കാരനെ ഒരു രീതിയിലും പരിഗണിച്ചതേയില്ല.ആ സീന്‍ യാഥാര്‍ത്ഥ്യത്തില്‍ ഒരു നൊമ്പരമായി. സൂസന്ന ഖാനെ മനസ്സിലായില്ലെ….ഋത്വിക് റോഷന്റെ മുന്‍ ഭാര്യ.എന്തായാലും സൂസന്ന ഡ്രൈവറോട് ചെയ്ത പ്രവര്‍ത്തി വൈറലായി.ക്രൂരമായ പെരുമാറ്റത്തിനെതിരെ സൈബര്‍ ലോകം അവരെ അക്രമിച്ചു തുടങ്ങി.വീര നായികയാകാന്‍ അവനോടല്പ്പം അനുകമ്പ കാണിച്ചാല്‍ മതിയായിരുന്നു.മനുഷ്യന് മനുഷ്യനെ തിരിച്ചറിയാനുള്ള ബോധം ഒരിക്കലുമില്ല.ഇപ്പോള്‍ ഈ കൊറോണ കാലമായിട്ടും കൂടി……
ഫിലീം കോര്‍ട്ട്.