നടി ശരണ്യയുടെ അവസ്ഥ പറഞ്ഞ് അവരുടെ രക്ഷക സീമജി.നായര്‍-9സര്‍ജറി
ട്യൂമറിന്,2 എണ്ണം കഴുത്തിന്.
നടി ശരണ്യയുടെ അവസ്ഥ പറഞ്ഞ് അവരുടെ രക്ഷക സീമ ജി.നായര്‍-9സര്‍ജറി ട്യൂമറിന്,2 എണ്ണം കഴുത്തിന്.
ഒരു മനുഷ്യായുസ്സില്‍ ഇത്ര വേദന അനുഭവിക്കേണ്ടി വരിക എന്നത് ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു.ആരേയും മോഹിപ്പിക്കുന്ന സൗന്ദര്യവും പാല് പുഞ്ചിരിയും നിറഞ്ഞതായിരുന്നു നടി ശരണ്യ.സീരിയലും സിനിമയും അവരെ ഏറ്റെടുത്ത് തുടങ്ങിയതോടെ ആരാധകരായി തിരക്കിനിടയില്‍ വിവാഹവും നടന്നു.എന്നാല്‍ ഒന്നും
അധികം നീണ്ടില്ല.ബ്രെയ്ന്‍ ട്യൂമറായിരുന്നു.വര്‍ഷങ്ങളുടെ ചികിത്സ കിടപ്പാടം വരെ നഷ്ടപ്പെട്ടു.എന്നാല്‍ അവര്‍ തിരിച്ച് വരവിന്റെ പാതയിലായിരുന്നു.ദൈവം ശരണ്യയുടെ രക്ഷകയായി സീമ ജി.നായരെ അയച്ചു.ശരണ്യക്ക് വേണ്ടി അവര്‍ പലതും ചെയ്തു.പലരുടെയും സഹായത്താല്‍ വീട് വരെ നിര്‍മ്മിച്ച് നല്കി എല്ലാം സ്വന്തമായി സമാധാനം തുടിക്കുന്ന ഹൃദയത്തോടെ ജീവിതം തുടങ്ങിയ ശരണ്യയെ ഞെട്ടിച്ച്കൊണ്ട് പുതിയ പരിശോധന ഫലം വന്നു.ട്യൂമര്‍ വീണ്ടും മുളപൊട്ടിയിരിക്കുന്നു.ഉടന്‍ തന്നെ സര്‍ജറി-അതിനെ കുറിച്ച് വിശദമാക്കുകയാണ് സീമ ജി.നായര്‍-
അവള് പതിയെ പതിയെ സുഖമായി വരുന്നു.ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുകയാണ്.തുടര്‍ ചികിത്സയും ചെക്കപ്പുകളും ഉള്‍പ്പെടെ ഒരുപാട് കടമ്പകള്‍ ഇനിയും ബാക്കിയുണ്ട്.11 സര്‍ജ്ജറികള്‍ വരെ അവള് അഭിമുഖീകരിച്ചു.ഫിസിയോ തെറാപ്പി തുടരണമെന്നാണ് ഡോക്ടര്‍ന്മാര്‍ പറയുന്നത്.ശരിക്കും അതിജീവനത്തിന്റെ പ്രതീകമാണ് ശരണ്യ.വേദനകളെ മായ്ച്ച് കളഞ്ഞ പുഞ്ചിരി,വീണ്ടുംരോഗം വന്നത് കരിനിഴലായി.പ്രാര്‍ത്ഥിക്കുക അവളെ നമുക്ക് വേണം എന്നും സീമ ജി.നായര്‍ പറയുന്നു. അതെ ശരണ്യയെ നമുക്ക് വേണം പ്രാര്‍ത്ഥിക്കാം ദൈവം കരുണ കാണിക്കട്ടെ.
ഫിലീം കോര്‍ട്ട്.