പൃഥ്വിരാജിന്റെ മകളും ദുല്‍ക്കറിന്റെ മകളും കെട്ടിപിടിച്ചു കളിക്കുന്നു, പകര്‍ത്തിയത് സുപ്രിയ….
എന്നും നിലനില്ക്കട്ടെ ഈ സ്നേഹ ബന്ധം, കലയില്‍ പോലും വര്‍ഗ്ഗീയവും, തീവ്രതയും വന്നടിയുന്ന കാലമാണ് ഈ കലികാലത്തില്‍ നിലനില്‍ക്കേണ്ടത് പരസ്പര വിശ്വാസങ്ങളും ഐക്യവുമാണ്, യുവനടന്മാരായ പൃഥ്വിരാജിനും ദുല്‍ക്കര്‍ സല്‍മാനും അത് നിലനിര്‍ത്താന്‍ കഴിയട്ടെ,
സിനിമയ്ക്ക് പുറത്തെ വിശേഷങ്ങളും ഇരു കുടുംബങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ അല്ലിയുടെയും ദുല്‍ഖറിന്റെ മകള്‍ മിന്നിയുടെയും ഫോട്ടോ പങ്കുവെച്ചിരിക്കുയാണ് സുപ്രിയ മേനോന്.
അല്ലിയും ഞങ്ങളുടെ മിന്നിയുമെന്നാണ് ഫോട്ടോയ്ക്ക് സുപ്രിയ മേനോന് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. മുഖം മറിച്ചുപിടിക്കുന്ന തരത്തിലാണ് ഫോട്ടോയില്‍ ഇരുവരുമുള്ളത്. എന്തായാലും കുട്ടി കൂട്ടുകാരുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
മറിയം എന്നാണ് ദുല്‍ഖറിന്റെ മകളുടെ മുഴുവന്‍ പേര്.മകളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയയും. അലംകൃത എഴുതുന്ന കവിതകളെ കുറിച്ചും വരയ്ക്കുന്ന ചിത്രങ്ങളെ കുറിച്ചുമൊക്കെ പൃഥ്വിരാജും ദുല്‍ഖറും വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ അലംകൃത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. അലംകൃതയുടെ വിശേഷങ്ങള്‍ എല്ലാം തരംഗമായി മാറാറുമുണ്ട്. കാത്തിരിക്കാം പുതിയ വിശേഷങ്ങള്‍ക്കായി FC