പെട്രോള്‍ ബോംബേറ് – നടി പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്തു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം കുണ്ടറയില്‍ ഇ എം സി സി പ്രസിഡന്റ് ഷിജു എം വര്‍ഗ്ഗീസിനു നേരെ നടന്ന പെട്രോള്‍ ബോംബ് ആക്രമണ കേസ്സിലാണ് നടി പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്തത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്ന് ഇത് വരെ കേള്‍ക്കാത്ത ഒരു പാര്‍ട്ടിക്ക് വേണ്ടി അവര്‍ മത്സരിച്ചിരുന്നു.വാഗ്ദാനങ്ങള്‍ നല്കി ദല്ലാള്‍ നന്ദകുമാറാണ് തന്നെ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രിയങ്കയുടെ മൊഴി.
പ്രചരണത്തിന് ഹെലികോപ്റ്റര്‍ തിരഞ്ഞെടുപ്പ് ചിലവിലേക്കായി ഒരുകോടി രൂപ തരാം എന്നും പറഞ്ഞു. എങ്ങനെയെങ്കിലും വിജയിച്ചാല്‍ MLAആക്കുമെന്നും വാഗ്ദാനങ്ങള്‍ തന്നു.
എറണാകുളം പാലാരി വട്ടത്തെ ഫഌറ്റിന് സമീപം അമ്പലത്തില്‍ വെച്ചാണ് ആളെ പരിചയപ്പട്ടത്.തിരഞ്ഞെടുപ്പ് പ്രചരണത്തിന് നല്‍കാമെന്ന് പറഞ്ഞ തുക കുറച്ച് മാത്രമാണ് കിട്ടിയത്.പ്രചരണ ചുമതല വഹിച്ച വിജയകുമാറാണ് പണം നല്‍കിയത്.പ്രചരണത്തിനുള്ള ചിലവ് വഹിക്കാത്തതിനാല്‍ പത്രിക പിന്‍വലിക്കാന്‍ ശ്രമിച്ചു.വിശ്വസിച്ച് ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടി മത്സരിക്കുകയായിരുന്നവെന്നും പ്രിയങ്ക പറഞ്ഞു.EMCC പ്രസിഡന്റ് ഷിജുവിനെ തിരഞ്ഞെടുപ്പ് കമ്മറ്റികളില്‍ കണ്ട പരിചയമാണെന്നും മൊഴി നല്കി.പ്രിയങ്കയുടെ മാനേജര്‍ താഹിര്നെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.
ഫിലീം കോര്‍ട്ട്.