പേരുമാറ്റി നടി ലെന – ചേര്‍ത്ത് വലിയൊരു (A) നന്നായെന്ന് ആരാധകര്‍..
![](https://filmcourtonline.com/wp-content/uploads/2022/01/LENA-1024x768.jpg)
കട്ടപ്പനയിലെ ഋതിക് റോഷനില്‍ കലാഭവന്‍ ഹനീഫ് എന്ന നടന് തന്റെ ശശി എന്ന പേര് മാറ്റി സോമനെന്നാക്കുന്ന സീനുണ്ട്, അതാണ് ഓര്‍മ്മവരുന്നത്, എന്തായാലും ലെനക്ക് ഭാഗ്യം വരട്ടെ ഇപ്പോഴുള്ളത് കുറവായിട്ടാണല്ലോ അത് കൂട്ടാന്‍ പേരില്‍ മാറ്റം വരുത്തുന്നത്, മുന്‍പ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയായിരുന്ന ശ്രീശാന്ത് എന്ന ക്രിക്കറ്റ് താരം ഒന്നുകൂടി പ്രശസ്തനാകാന് ലെനയെ പോലെ പേരില്‍ ഒരു എ കൂട്ടി പിന്നെ നടന്നത് അറിയാമല്ലോ കൂടിയത് പ്രശസ്തിയല്ല കുപ്രശസ്തി ആയിപോയി മാറ്റിയപേരും വെച്ച് ശ്രീ നേരെ പോയത് ജയിലിലേക്കാണ്, ഇതില്‍ ജോതിഷിയെ കുറ്റം പറയാന്‍ പറ്റോ ആള് പറഞ്ഞ പോലെ തന്നെയായില്ലേ മാധ്യമത്തില്‍ നിറഞ്ഞുനിന്നില്ലേ ശ്രീ, പക്ഷെ നിലവിലുണ്ടായിരുന്ന സൗഭാഗ്യങ്ങള്‍ എല്ലാം പോയെന്നുമാത്രം.
ലെനക്ക് അങ്ങനെ വരുമെന്നല്ല, ഇപ്പോള്‍ എന്താ കുറവെന്ന് മനസ്സിലാകുനില്ല കൈനിറയെ സിനിമകളാണ് താരസുന്ദരിക്ക്, തന്റെ പേരിന്റെ ഇംഗ്ലീഷ് സ്പെല്ലിങ്ങില്‍ ഒരു ‘A’ കൂടി ചേര്‍ത്താണ് ലെന പേര് പരിഷ്കരിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ‘എന്റെ പേരിന്റെ സ്പെല്ലിങ് Lenaa എന്നാക്കിയിരിക്കുന്നു. എനിക്ക് ഭാഗ്യം ആശംസിക്കൂ’, എന്നാണ് ലെന കുറിച്ചത്.
അതേസമയം, ഉണ്ണി മുകുന്ദന് നായകനായി എത്തിയ മേപ്പടിയാനാണ് ലെനയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം വിജയകരമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മേപ്പടിയാന്’. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ആടുജീവിതം, ഭീഷ്മ പര്‍വം, വനിത, ആര്‍ട്ടിക്കിള്‍ 21 തുടങ്ങി ഒട്ടേറെ സിനിമകളില്‍ ലെന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന് റഹിം ഖാദര്‍ സംവിധാനം ചെയ്യുന്ന’വനിത’. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ഭീഷ്മ പര്‍വം. ചിത്രം അടുത്തമാസം തിയറ്ററുകളില്‍ എത്തും. ആടുജീവിതത്തില്‍ നായകനായി എത്തുന്നത് പൃഥ്വിരാജാണ്. ലെന്ന പറഞ്ഞപോലെ പ്രാര്‍ത്ഥിക്കുന്നു സൗഭാഗ്യങ്ങള്‍ കുന്നുകൂടട്ടെ FC