പ്രണയം പൂവണിയുന്നു – നടന് വിഷ്ണു വിശാല്‍ ജ്വാലയെ വിവാഹം കഴിക്കും.
ആദ്യ ഭാര്യക്ക് എപ്പോഴും വിശാലിനെ അടുത്ത് വേണം.നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിഷ്ണു വിശാലും രജനി നടരാജും ഒന്നായി ചേര്‍ന്നത്.എന്നാല്‍ അന്ന് പറയത്തക്ക ഉയരങ്ങളിലേക്കൊന്നും വിശാല്‍ എത്തിയിരുന്നില്ല.എന്നിട്ടും രജനിക്ക് എന്നും പ്രശ്നങ്ങളായിരുന്നു.മറ്റ് നടിമാരുമായി തൊട്ടുരുമ്മി അഭിനയിക്കരുത് അവരെ ഉപദേശിക്കരുത് സംസാരിക്കരുത് തൊട്ടതെല്ലാം പ്രശ്നങ്ങള്‍.ഒടുവില്‍ രാക്ഷസന് എന്ന ചിത്രത്തില്‍ അമല പോളിനൊപ്പം അഭിനയിച്ചതോടെ ചിത്രം സൂപ്പര്‍ ഹിറ്റായി വിഷ്ണു താരമായി.പക്ഷെ അപ്പോഴെക്കും കുടുംബ ബന്ധത്തില്‍ ശക്തമായ പൊട്ടിത്തെറി നടന്നു.രജനി നടരാജുമായി രണ്ട് വര്‍ഷം മുമ്പ് വിഷ്ണു വിവാഹ മോചനം നേടി.നടി അമലപോളിന്റെ പേര് ഗോസിപ്പായെങ്കിലും അത് വെറും മറ മാത്രമായിരുന്നു.യഥാര്‍ത്ഥ ഹീറോയിന് അണിയറക്കകത്തായിരുന്നു.പതുക്കെ പാപ്പരാസികള്‍ അത് കണ്ടെത്തി.ഇന്ത്യന്‍ ബാറ്റ്മിന്റന്‍ താരം ജ്വാലഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്ന്.ഇടക്കിടെ ഇരുവരെയും പല സ്ഥലത്ത് വെച്ചും പല മാധ്യമങ്ങളും കണ്ടു.ഗോസിപ്പുകോളങ്ങള്‍ ഇവര്‍ക്ക് വേണ്ടി ചിറക് വിരിച്ചു.അതോടെ ഇരുവരും തുറന്ന് പറഞ്ഞു.സ്വകാര്യതയിലേക്ക് എത്തി നോക്കരുത്.ഞങ്ങള്‍ പ്രണയത്തിലാണ്.ഉടന്‍ ഒന്നാകും എന്തായാലും പറഞ്ഞ വാക്ക് യഥാര്‍ത്ഥ്യമാകുകയാണ് ഏപ്രില്‍ 22ന് ഇരുവരും വിവാഹിതരാവുകയാണ് .ജ്വാലക്ക് ഇത് രണ്ടാം കെട്ട് തന്നെയാണ്.2011 വരെ ജ്വാലയുടെ ഭര്‍ത്താവ് ബാഡ്മിന്റന്‍ താരം ചേതന്‍ ആനന്ദായിരുന്നു.
വിഷാല്‍ ജ്വാല ദമ്പതികള്‍ക്കും ദീര്‍ഘ സുമംഗലീ ഭവ: എന്ന മന്ത്രം സമര്‍പ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.