പ്രശസ്ത നടി സുരേഖയും മരിച്ചു.ഇഷ്ട നായകനൊപ്പം എത്ര സിനിമകള്‍-ഇനി ബാക്കി അതുമാത്രം.
കോവിഡ് കവര്‍ന്ന മരണങ്ങള്‍ക്ക് പുറമേയാണിത്.കന്നഡയിലെ പ്രമുഖ നടി സുരേഖയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നത്.ശനിയാഴ്ച വൈകീട്ട് ടി.വി.കണ്ട്കൊണ്ടിരിക്കെ തളര്‍ന്ന് വീണ അവരെ ഉടനെ ബാംഗഌരുവിലെ ആശുപത്രിയിലേക്ക് സഹോദരിമാരായ ശാരദയും പ്രേമയും കൂടി എത്തിച്ചു. എന്നാല്‍ മരണം സ്ഥിരീകരിക്കാന്‍ മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞത്.ഞായറാഴ്ച ശവസംസ്കാരം നടത്തി.66 വയസ്സായിരുന്നു.
കന്നഡ ചോക്ളേറ്റ് നടന് ഡോക്ടര്‍ രാജ്കുമാറിനൊപ്പം ത്രിമൂര്‍ത്തി,ഒലവ്ഗിലുവു,സാക്ഷാത്കര,കസ്തൂരി നിവാസ,ഹൂലിയ ഹലീന മേവ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും കൂടാതെ മായാ മനുഷ്യാ,നാനുബാലബിക്കു തുടങ്ങിയ ചിത്രങ്ങളിലും നായികയായും.തായ്ദേവരൂ,ശിവകന്യേ.കേസരിന കമല,ഓപ്പറേഷന്,ജാക്ക് പോട്ട്,നല്ല സി ഐ ഡി,ത്രിപ്പിള്‍ നൈന്‍,ബാങ്കര്‍ മള്ഗയ്യ,നാഗര്‍ ഹോള്‍ തുടങ്ങി ഇരുന്നൂറിനടുത്ത സിനിമകളില്‍ സുരേഖ അഭിനയിച്ചു.
ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.