പ്രിയങ്ക ചോപ്രയും നികും വേര്‍പിരിയുന്നു. – – പ്രവചനം നടന് കമാലിന്റെത്.
ബോളിവുഡ് താരം പ്രിയങ്കചോപ്രയും നിക്ജൊനാസും വൈകാതെ വേര്പിരിയുമെന്ന് പ്രവചനം.നടനും നിര്‍മ്മാതാവുമായ കമാല്‍ റാഷിദ്ഖാന്റെതാണ് വിവാദ പ്രവചനം.
10 വര്‍ഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കുമെന്നാണ് കെ ആര് കെയുടെ വാദം.ട്വിറ്ററില്‍ വലിയ വാക്പോരാണ് ഇതിനെ തുടര്‍ന്ന് ഉണ്ടായത്.
സ്വന്തം കാര്യം നോക്കിയാല്‍ മതി കെ ആര് കെ എന്നും മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടേണ്ട എന്നും പ്രിയങ്കയുടെ ആരാധകര്‍ പറയുന്നു.2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.വിവാഹസമയത്ത് പല പരിഹാസങ്ങളും അധിക്ഷേപങ്ങളും കേട്ടാണ് ഇരുവരും ഒന്നായത്.പ്രിയങ്കയുടെ പ്രായകൂടുതല്‍,രണ്ട് വ്യത്യസ്ത സംസ്കാരങ്ങള്‍,താരങ്ങളെല്ലാം വിവാഹമോചിതരാകുമെന്നുള്ള പൊതു ധാരണ.തുടങ്ങിയവയാണ് ഇത്തരം പരിഹാസങ്ങളുടെ അടിസ്ഥാനം.ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലും സന്തോഷമായി കഴിയുകയാണ് താരദമ്പതികള്‍.ബോളിവുഡ് താരദമ്പതികളെ കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഇത് ആദ്യമായല്ല കെ ആര് കെ വിവാദത്തില്‍ പെടുന്നത്.ഈ വിവാദ അഭിപ്രായത്തോട് ഇതുവരെ നിക്കും പ്രിയങ്കയും പ്രതികരിച്ചിട്ടില്ല.
ഫിലീം കോര്‍ട്ട്.