ബുര്‍ജ് ഖലീഫയില്‍ മോഹന്‍ ലാലും ഭാര്യ സുചിത്രയും – സന്തോഷകരമായ നിമിഷങ്ങള്‍.
ഒറ്റ പറക്കലായിരുന്നു അങ്ങ് ദുബായിലേക്ക്.പണ്ട് ദുബായില്‍ കൊണ്ട് പോകാമെന്ന് പറഞ്ഞ് മോഹന്‍ ലാലിനെയും ശ്രീനിവാസനെയും ഉരുവില്‍ കയറ്റി ചെന്നൈയിലെത്തിച്ച മാമുക്കോയയെ ഓര്‍മ്മ വരും ദുബായ് മോഹന്‍ലാല്‍ എന്ന് കേട്ടാല്‍ നാടോടിക്കാറ്റിലായിരുന്നു ഈ ദൃശ്യം.ഇത് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ദുബായിലേക്ക് പറന്നതിന്റെ കഥയാണ്.
ആദ്യം മോഹന്‍ലാല്‍ ദുബായില്‍ എത്തിയപ്പോള്‍ അവിടെ IPL ഫൈനല്‍ നടക്കുകയാണ്.മുംബൈയും ഡല്‍ഹിയും തമ്മില്‍ കാലിയായ സ്റ്റേഡിയത്തിലിരുന്ന് ഫൈനല്‍ കണ്ട് ഇറങ്ങിയ ലാലിന്റെ ഫോട്ടോയും വീഡിയോയും വൈറലായിരുന്നു.
അത് കഴിഞ്ഞതിന് ശേഷം അവിടെ തന്നെ നിന്ന മോഹന്‍ ലാലിന്റെ ഏറ്റവും ലേറ്റസ്റ്റ് ഫോട്ടോസ് പുറത്തെത്തിയിട്ടുണ്ട്.ഭാര്യ സുചിത്രക്കൊപ്പം ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ അടുത്ത് നില്ക്കുന്ന ഫോട്ടോയാണ് പുറത്തെത്തിയിരിക്കുന്നത്.
56 ദിവസത്തെ ദൃശ്യത്തിന്റെ ഷെഡ്യൂള്‍ 46 ദിവസം കൊണ്ട് തീര്‍ത്താണ് ലാലും കുടുംബവും വിമാനം പിടിച്ചതും പറന്നതും.എന്തായാലും സുചിത്രക്ക് ഇപ്പോഴാണ് ലാലേട്ടനെ ശരിക്കും കൈയ്യിലൊതുങ്ങി കിട്ടിയിരിക്കുന്നത്.അതവര് ശരിക്കും ആഘോഷമാക്കുന്നുണ്ട്.
ആഘോഷം കഴിഞ്ഞ് ദുബായില്‍ നിന്ന് മടങ്ങിയെത്തിയാല്‍ Bഉണ്ണികൃഷ്ണന്റെ സിനിമയിലായിരിക്കും അഭിനയിക്കുക.
ലാല്‍ സുചിത്ര ദമ്പതികള്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.