നടന് സൗമിത്രയുടെ മരണം ഞെട്ടിത്തരിച്ച് ഇന്ത്യന്‍ സിനിമ-ഇതിഹാസത്തിന് വിട.
ഒരു നാള് പടികടന്നെത്തുന്ന ക്ഷണിക്കാത്ത അതിഥിയാണ് മരണം.ജനിച്ചവര്‍ക്ക് ഒരിക്കല്‍ ഇവിടം വിട്ട് മടങ്ങാതെ തരമില്ല.എല്ലാവരും നമുക്ക് പ്രിയപ്പെട്ടവരാണെങ്കിലും സെലിബ്രേറ്റികളോട് ആരാധകര്‍ക്കുള്ളത് പ്രത്യേക സ്നേഹമാണ്.അത് കൊണ്ട് തന്നെ അവരുടെ മരണത്തെ കുടുംബത്തിലെ ഒരംഗത്തിന്റെ വേര്പാടായാണ് ആരാധകര്‍ ഏറ്റെടുക്കാറ്.
അത്തരത്തിലൊരു സെലിബ്രേറ്റിയുടെ വേര്‍പാടില്‍ തേങ്ങുകയാണ് ലോകം.ബംഗാള്‍ സിനിമയുടെ അമരക്കാരന്,ഇതിഹാസം സൗമിത്ര ചാറ്റര്‍ജിയാണ് വിട പറഞ്ഞിരിക്കുന്നത്.കോവിഡിനെ തുടര്‍ന്ന് ഒക്ടോബര്‍ ആറിന് സൗമിത്രചാറ്റര്ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.85 വയസ്സിലെത്തിയ താരത്തിന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയാത്തതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
എന്നാല്‍ ആരാധകര്‍ക്ക് സന്തോഷം തരുന്ന വാര്ത്തയെത്തിയതിങ്ങനെ കോവിഡ് നെഗറ്റീവായി.ആരോഗ്യനിലയില്‍ പുരോഗതി.എന്നാല്‍ ഒക്ടോബര്‍ 11ന് രണ്ട് തവണ പ്ലാസ്മ തെറാപ്പി ചെയ്തെങ്കിലും നില
വഷളായി.ശ്വാസ കോശത്തിലും മൂത്ര നാളിയിലും അണുബാധയായതോടെ സ്ഥിതി സങ്കീര്‍ണ്ണമായി.മെഡിക്കല്‍ സംഘം കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങി.
1935ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച സൗമിത്ര ചാറ്റര്‍ജി സത്യജിത്ത് റേയുടെ ചിത്രങ്ങളിലൂടെയാണ്.ലോക ശ്രദ്ധ നേടുന്നത്.സൗമിത്ര സത്യജിത്ത് ടീം 14 ചിത്രങ്ങളിലാണ് ഒന്നായത്.1959ല്‍ ദി വേള്‍ഡ് അപു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ സൗമിത്രക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.2004ല്‍ രാജ്യം പത്മഭൂഷന്‍ നല്കി ആദരിച്ചു.2012ല്‍ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ്
ലഭിച്ചു.ഫ്രഞ്ച് സര്‍ക്കാറിന്റെ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ് ലഭിച്ച ആദ്യ ഇന്ത്യക്കാരനായിരുന്നു.മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൗമിത്രക്ക് ലഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി റാം നാഥ് കോവിന്ദ് തുടങ്ങിയ പ്രമുഖര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.ഒപ്പം ഞങ്ങളും.
ഫിലീം കോര്‍ട്ട്.