ഭര്‍ത്താവിനെ കൊന്നവനെ തെരുവിലിട്ടു വെടിവെച്ചു കൊന്ന സൗന്ദര്യ റാണിയായ നടി മരിച്ചു…

പതിനെട്ടാം വയസ്സില്‍ തന്നെ വിധവയാക്കിയവനെ തെരുവിലിട്ട് വെടിവെച്ചുകൊന്ന ധീരയായിരുന്നു അസ്സുന്ത മരെസ്ക. പതിനാലുവര്‍ഷം ജയിലില്‍ കിടന്നു ശിക്ഷ പൂര്‍ത്തിയാക്കി അവര്‍ മകന് ജന്മം
നല്‍കിയത് ജയിലിനകത്തായിരുന്നു, പുറത്തിറങ്ങി സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത അവര്‍ സൗന്ദര്യ റാണിയായി തുടര്‍ന്ന് സിനിമകളിലും അഭിനയിച്ചു.
ഇറ്റലിയിലെ കമോറ കുറ്റവാളി സംഘത്തിന്റെ ആദ്യ വനിതാ നേതാവും മുന്‍ സൗന്ദര്യറാണിയുമായ അസ്സുന്ത മരെസ്ക അന്തരിച്ചു 86 വയസ്സായിരുന്നു. പോംപെയ്ക്കുസമീപമുള്ള വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതയായിരുന്നു. 18-ാം വയസ്സില്‍ ഭര്‍ത്താവിന്റെ കൊലപാതകിയെ നേപ്പിള്‍സ് നഗര മധ്യത്തിലിട്ട് പട്ടാപ്പകല്‍ വെടിവെച്ചു കൊന്ന് മരെസ്ക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ആറുമാസം ഗര്‍ഭിണിയിരിക്കെ, കമോറയുടെ തലവനായിരുന്ന അന്റോണിയോ എസ്പൊസിറ്റോയെയാണ് അവര്‍ കൊന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് കുറ്റവാളി സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭര്‍ത്താവ് പസ്ക്വലെ സിമോനെത്തി കൊല്ലപ്പെടുന്നത്. ലിറ്റില്‍ ഡോള്‍, പ്യുപ്പെറ്റ എന്നീ അപര നാമങ്ങളിലും മരെസ്ക അറിയപ്പെട്ടിരുന്നു.
1953-ല്‍ പ്രാദേശിക സൗന്ദര്യമത്സരത്തില്‍ വിജയിച്ചു. എസ്പൊസിറ്റോയെ വധിച്ചശേഷം അറസ്റ്റിലായ മരെസ്ക, ജയിലില്‍ വെച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 14 വര്‍ഷത്തെ തടവുശിക്ഷയനുഭവിച്ച് തിരിച്ചെത്തിയശേഷം പിന്നീട് സിനിമയിലും അഭിനയിച്ചു. മകനുമായി ചേര്‍ന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നതിനിടെ മയക്കുമരുന്നു വ്യാപാരിയായ ഉമ്പെര്‍ട്ടോ അമ്മാതുറോയെ പങ്കാളിയാക്കി.
എന്നാല്‍ 18 വയസ്സുള്ള മകനെ അമ്മാതുറോ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. പിന്നെയും ഒട്ടേറെ കൊലപാതക ക്കേസുകളില്‍ മരെസ്ക പിടിയിലായിട്ടുണ്ട്. ആ ധീര വനിത അവരുടെ ജന്മോദ്ദേശ്യം പൂര്‍ത്തിയാക്കി മടങ്ങി ആദരാഞ്ജലികളോടെ FC