ഭര്‍ത്താവിന്റെ വീട്ടിലെത്തിയ നടി റെബ കളിച്ചതുകണ്ടൊ? എല്ലാം പകര്‍ത്തിയത് മറ്റൊരുനടി ഗൗരി….

ജോമോന് ജോസഫിനെ കല്യാണം കഴിച്ച് പുതിയ കളികള്‍ കളിക്കാനും കളിപ്പിക്കാനും ഉറച്ചു തന്നെയാണ് റെബ എത്തിയത്, അവിടെ ഒരുക്കിയ പാര്‍ട്ടിയിലാണ് റെബ സ്വയം മറന്ന് ആനന്ദനടനമാടിയത്, അതെല്ലാം നീറ്റായി പകര്‍ത്തിയത് നടി ഗൗരിയാണ്. മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് റെബ മോണിക്ക ജോണ്‍.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ റെബ പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ വേഷമിട്ടു. ഇതിനുപുറമെ തമിഴ് സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടി. വിജയ് നായകനായ ‘ബിഗില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റെബ മോണിക്ക ജോണ്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ദീര്‍ഘകാല സുഹൃത്തായ ജോമോന് ജോസഫിനെയാണ് നടി വിവാഹം ചെയ്തിരിക്കുന്നത് . ഇരുവരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ഇപ്പോഴിതാ വിവാഹ സത്കാരത്തില്‍ നിന്നുള്ള ഒരു വീഡിയോ ശ്രദ്ധനേടുകയാണ്. ഭര്‍ത്താവിനൊപ്പം ക്ലാസ്സിക് ബോളിവുഡ് ഹിറ്റുകള്‍ക്ക് ചുവടുവയ്ക്കുകയാണ് നടി. വിവാഹ സത്കാരത്തില്‍ പങ്കെടുത്ത നടി ഗൗരിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 2016-ല്‍ ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോണ്‍ തമിഴില്‍ ‘ജരുഗണ്ടി’, ‘ബിഗില്‍’, ‘ധനുസു രാശി നേര്ഗലേ’ എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു. വിഷ്ണു വിശാല്‍ നായകനായ മനു ആനന്ദ് സംവിധാനം ചെയ്യുന്ന ‘എഫ്ഐആര്‍’ എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. നല്ല കളിയും ചിരിയുമായി ഈ ജീവിതം ഒന്നിച്ചു അവസാനം വരെ നിലനിര്‍ത്തുക FC