മഞ്ജുവാര്യരുടെ നില്‍പ്പ് കണ്ടോ!!! ഞെട്ടിത്തരിച്ചിരിക്കുകയാണ് താരങ്ങളും ആരാധകരും.
മഞ്ജുവാര്യര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം കണ്ട് അത്ഭുതപ്പെട്ടത് പ്രേക്ഷകര്‍ മാത്രമല്ല സഹതാരങ്ങളുമാണ്.
“എന്റെ ദൈവമേ ഇതെങ്ങനെ” എന്നാണ് ഫോട്ടോ കണ്ട നടി ദീപ്തിസതിയുടെ സംശയം.ഗ്രേറ്റ് ഡേന്‍ വിഭാഗത്തില്‍പ്പെടുന്ന കൂറ്റന്‍ ഒരു നായക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രമാണ് മഞ്ജുവാര്യര്‍ പങ്കുവെച്ചത്.
“അമ്പോ” എന്നാണ് സംവിധായകയും നടിയുമായ ഗീതുമോഹന്‍ദാസിന്റെ കമന്റ്.
“പൊളി” എന്ന് കുഞ്ചാക്കോബോബനും.ആരാധകര്‍ക്കൊപ്പം മലയാള സിനിമാലോകവും മഞ്ജുവിന്റെ ഈ സ്റ്റൈലിഷ് ചിത്രം ഏറ്റെടുത്തു.സൗബിന് ഷാഹിര്‍,സൈജുകുറുപ്പ്,സ്രിന്റ,ഗായത്രി സുരേഷ്,ഭാവന,തുടങ്ങി നിരവധി താരങ്ങളാണ് കമന്റുകളുമായെത്തിയത്.
ഒരു പ്രമുഖമാധ്യമത്തിന്റെ സെലിബ്രിറ്റി കലണ്ടറിന് വേണ്ടി സംഘടിപ്പിച്ച ഫോട്ടോഷൂട്ട് ചിത്രമാണിത്.ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ആ കലണ്ടര്‍ ആപ്പ് ഒരുങ്ങുന്നത്.പതിവ് കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഔട്ട് ഡോര്‍ ഷൂട്ടും ആയിരുന്നു.പ്രകൃതിയോട് ഇഴചേര്‍ന്ന് വളര്‍ത്ത് മൃഗങ്ങള്‍ക്കൊപ്പം എന്നതായിരുന്നു ഇത്തവണത്തെ തീം.
മനോഹരമായ ഈ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയിലും തരംഗമായി കഴിഞ്ഞു.കുതിരയും പാമ്പും ആനയുമൊക്കെയൊത്ത് നിരവധി താരങ്ങളാണ് ഫോട്ടോഷൂട്ടില്‍ ഇനി അണി നിരക്കാന്‍ ഒരുങ്ങുന്നത്.
വളര്‍ത്തുമൃഗങ്ങള്‍ക്ക് താരങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഏറെയാണ്.സ്വന്തം വളര്‍ത്ത് മൃഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങള്‍ പങ്കുവെക്കാറുമുണ്ട്.അത്കൊണ്ട് തന്നെ സിനിമാരംഗത്തും ഫോട്ടോഷൂട്ട് വൈറലായി കഴിഞ്ഞു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിന്റെ ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് ഫാഷന്മോംഗര് ആണ് .നേരത്തെ കലണ്ടറിനായി നടത്തിയ മമ്മുട്ടിയുടെ ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പരമ്പരാഗത കലണ്ടറിലെ വിവരങ്ങള്‍ക്ക് പുറമെ മൊബൈല്‍ ഓര്‍ഗനൈസറായും പ്രവര്‍ത്തിപ്പിക്കാം എന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത.വിശേഷ ദിനങ്ങളും മറ്റ് വിവരങ്ങളും ആപ്പ് ഓര്‍മ്മപ്പെടുത്തും.ഉദാഹരണത്തിന് വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് കാലാവധി തീരുന്ന ദിവസം ഓര്‍ക്കാന്‍ ഇന്‍ഷൂറന്‍സ് എന്ന വിഭാഗം ഇണ്ടാക്കി റിമൈന്റര്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടാം.ഓര്‍മ്മപ്പെടുത്തല്‍ സന്ദേശം ഇ-മെയില്‍ ആയും ലഭിക്കും.മീറ്റിംഗുകള്‍ ജന്മദിനങ്ങള് തുടങ്ങിയവ രേഖപ്പെടുത്തി അലാം ക്രമീകരിക്കാനും സൗകര്യമുണ്ട്.മൊബൈല്‍ കലണ്ടര്‍ ഗൂഗിള്‍ കലണ്ടര്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനും സാധിക്കും.കലണ്ടറിലെ വിവരങ്ങള്‍ എക്സല്‍ ഫയലുകളായി സൂക്ഷിക്കാനും സാധിക്കും.
ഫിലീം കോര്‍ട്ട്.