മഞ്ഞുരുകും കാലം സീരിയല്‍ നടി ആര്‍ദ്രയുടെ വീട് തല്ലി തകര്‍ത്തു.അമ്മക്കും കിട്ടി അടി.
അടിയോടടി ആയിരുന്നത്രേ.വയനാട്ടില്‍ നിന്നാണ്
ആര്‍ദ്ര ദാസ് തൃശൂര്‍ തിരുവല്ലാമലയിലേക്ക് താമസം
മാറിയത്.സീരിയലിലും സിനിമയിലും തകര്‍ത്തഭിനയിക്കുന്ന ആര്‍ദ്രക്ക് തിരുവല്ലാമലയിലെ തീരത്തിന്റെ
അടുത്തുള്ള വീട്ടില്‍ താമസം തുടങ്ങിയത് മുതല്‍
അതിര്‍ത്തി പ്രശ്നം നിലനില്‍ക്കുന്നുണ്ട്.അതിന് നിലവില്‍ പോലീസ് കേസ്സുമുണ്ട്.ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് ഇന്നലെ ആര്‍ദ്രയുടെ ഡാഡി സ്ഥലത്തില്ലായിരുന്നു.അദ്ദേഹം തിരുവനന്തപുരത്തായിരുന്നു.
ആ തക്കം മനസ്സിലാക്കിയ അയല്‍വാസി പത്ത് ഗുണ്ടകളുമായെത്തി ആര്‍ദ്രയുടെ വീട് തല്ലിതകര്ക്കുകയായിരുന്നത്രേ.വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍,തോട്ടം എല്ലാം തകര്‍ത്തുകളഞ്ഞെന്നാണ്
അറിയുന്നത്.ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ആര്‍ദ്രയുടെ മമ്മി ശിവകുമാരിക്കും അടികിട്ടി.അടി കിട്ടിയ ശിവകുമാരിയെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടിന്റെ പരിസരത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ ശിവകുമാരി പരാതി നല്‍കിയിരുന്നു.അതിന്റെ വിരോധമാകാം ഇത്തരത്തിലൊരു ആക്രമണത്തിന് പിന്നിലെന്നും കേള്‍ക്കുന്നുണ്ട്.
ആര്‍ദ്രയുടെ പിതാവ് അനന്തലക്ഷമണന് ഈ സമയം
തിരുവനന്തപുരത്തായിരുന്നു.ശിവകുമാരി തന്നെ തല്ലിയെന്ന് പറഞ്ഞ് അയല്‍വാസിയും പരാതി കൊടുത്തിട്ടുണ്ട്.
എന്തായാലും എല്ലാം തീര്‍ക്കാന്‍ മിടുക്കന്മാരായ കേരളാ പോലീസ് രംഗത്തുള്ളതിനാല്‍ ആര്‍ദ്രക്ക് പേടിക്കണ്ട.
ഫിലീം കോര്‍ട്ട്.