മരിച്ച നടി ചിത്രയുടെ മുഖത്തടിച്ചതു മഞ്ജുവാര്യര്‍, ആ സീന്‍ ഇന്നും
വിശ്വസിക്കാന്‍ എത്രശ്രമിച്ചിട്ടും കഴിയുന്നില്ല ഇത്തരത്തിലൊരു മരണം ആരും പ്രതീക്ഷിച്ചില്ല ചിത്ര എന്ന നടിക്ക് ഹൃദയാഘാതം മൂലം മരണം സംഭവിക്കുന്നത് തിരുവോണ നാളില്‍ പുലര്‍ച്ചെയാണ് എത്ര സിനിമകള്‍, പലഭാഷകളിലായി 200 നടുത്തു വിവാഹത്തോടെ അഭിനയം മതിയാക്കി 2001 ഒരുവരവുവന്നു സൂത്രധാരനില്‍ അഭിനയിക്കാന്‍ അതുകഴിഞ്ഞു മിനി സ്ക്രീനില്‍ അഭിനയിച്ചുതുടങ്ങി വീണ്ടും സിനിമയിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു ചില സിനിമകളില്‍ കരാറുമായി പക്ഷേ ക്യാമറയില്ലാത്ത, അഭിനയിക്കാന്‍ അവസരമില്ലാത്ത ലോകത്തേക്കവര്‍ മടങ്ങി, കൊച്ചിയില്‍ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ല്‍ ജനിച്ച ചിത്രക്ക് ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. കൊച്ചി ഗവര്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ പഠിച്ചു. അച്ഛന് മൈലാപ്പൂരില്‍ റയില്‍വേയില്‍ ഇലട്രിക്കല്‍ എഞ്ചിനീയറായിരുന്നതിനാല്‍ പിന്നീട് ഐ.സി എഫ് സ്കൂളിലാണ് പഠിച്ച്ത്. 1990ല്‍ വിജയരാഘവനുമായി വിവാഹം. ശ്രുതി എന്ന മകള്‍ ഉണ്ട്. അമ്മ ചെറുപ്പത്തിലെ മരിച്ചു.കല്യാണപ്പന്തല്‍ എന്ന സിനിമയിലൂടേ ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അനുരാഗം, വളര്‍ത്തു മൃഗങ്ങള്‍ എന്നി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. 1983 ല്‍ പ്രേം നസീര്‍ മോഹനന്‍ലാല്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍ ഹിറ്റായ സിനിമ ആട്ടകലാശത്തിലൂടെയാണ് പ്രശസ്തയായത്. രജനികാന്ത്, കമല്ഹാസന് മോഹന്‍ലാല്‍, മമ്മുട്ടി, സുരേഷ് ഗോപി, തുടങ്ങിയ തമിഴിലെയും മലയാളത്തിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു കൂടാതെ മലയാളം, തമിഴ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരാണ് ചിത്രയുടെ മുഖത്തടിച്ചതു ആറാം തമ്പുരാന് എന്ന ചിത്രത്തിലായിരുന്നു ഈ രംഗം അതില്‍ തനിക്കു ഇന്നും ദുഃഖമുണ്ടെന്നു മഞ്ജുപറയുന്നു തന്നെക്കാള്‍ സീനിയറായ ഒരുനടിയുടെ മുഖത്തടിക്കാന്‍ സംവിധായകന് പറഞ്ഞപ്പോള്‍ വിഷമമായി എന്നാല്‍ ചിത്രചേച്ചിതന്നെ തന്നെ നിര്‍ബന്ധിക്കുകയായിരുന്നെന്നും മഞ്ജു പറയുന്നു എല്ലാം ഇനിമരിക്കാത്തഓര്മ്മകള്, ചിത്രച്ചേച്ചിക്കു ആദരാഞ്ജലികളര്‍പ്പിക്കുന്നു FC