മലയാളത്തിന് സിനിമ സീരിയല്‍ കോമഡി നടനെ നഷ്ടപ്പെട്ടിരിക്കുന്നു.കടുത്ത ദു:ഖത്തില്‍ താരങ്ങള്‍.
ഒന്നും അറിഞ്ഞിരുന്നില്ല.അറിഞ്ഞപ്പോഴേക്കും ഓരോ രോഗങ്ങളായി കടന്ന് കയറി അദ്ദേഹത്തെ എന്നന്നേക്കുമായി ഈ ലോകത്ത് നിന്നും കൊണ്ട് പോയി കളഞ്ഞു.
രതീഷ് പെരുവയല്‍ എന്ന സിനിമ സീരിയല്‍ കോമഡി താരമാണ് ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്.കിഡ്നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് അവിടെ വെച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.തുടര്‍ന്ന് വിദഗ്ദ്ധ പരിശേധനയില്‍ ന്യുമോണിയ കൂടി സ്ഥിരീകരിച്ചു ഡോക്ടര്‍മാര്‍ താരത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.എന്നാല്‍ ദൈവനിയോഗം പൂര്‍ത്തിയാക്കി അദ്ദേഹം ഇന്ന് മരണത്തിന്റെ വഴിയിലൂടെ യാത്രയായി.ഗുരുതരാവസ്ഥയാണെന്ന് മനസ്സിലാക്കിയ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമായി നില ഉറപ്പിച്ചിരുന്നു.എന്നാല്‍ അതിന്റെ ഒന്നും ആവശ്യം സ്ഥിരീകരിക്കേണ്ടതായി വന്നില്ല.
പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളും ഭാര്യ സോണിയും ദു;ഖക്കയത്തിലേക്കാണ് വീണിരിക്കുന്നത്.
കലയെ സ്നേഹിച്ച് അതിന് പിന്നാലെ നടന്ന് ഒന്നും സംമ്പാദിക്കാതെയാണ് രതീഷ് പെരുവയല്‍ എന്ന കലാകാരന് വിടവാങ്ങിയത്.V4U കോമഡി ഷോയിലൂടെയാണ് ശരിക്കും രതീഷ് താരമാകുന്നത്.ഹരീഷ് കണാരന്,നിര്‍മ്മല്‍ പാലാഴി,ദേവരാജ്,സി.ടി.കബീര്‍,അനില്‍ ബേബി,പ്രദീപ് ബാലന്,മഹേഷ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം നിരവധി വേദികളില്‍ ആരാധകരെ പൊട്ടിച്ചിരിപ്പിക്കാനെത്തിയ രതീഷ് ആ നര്‍മ്മവുമായി ഇനി ഈ കൂട്ടുകെട്ടിനൊപ്പം ഉണ്ടാകില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ് എല്ലാവരും.
മരിക്കുമെന്ന് ആരും ഒരിക്കലും കരുതിയിരുന്നില്ല എങ്കിലും ഒരു ഭയം ഉള്ളിലുണ്ടായിരുന്നു.ആ ഭയം ഇന്ന് അല്പം മുമ്പ് അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ യാഥാര്‍ത്ഥ്യമായി.രതീഷ് പെരുവയലിന് 46 വയസ്സായിരുന്നു.നമുക്ക് ഓര്‍ക്കാന്‍ താരത്തിന്റെ ദൃശ്യങ്ങള്‍ മാത്രം ഇനി ബാക്കി.അഗാധ ദു:ഖം രേഖപ്പെടുത്തികൊണ്ട് …
ഫിലീം കോര്‍ട്ട്.