മലയാളസിനിമക്കും സീരിയലിനും നഷ്ടപെട്ടത് കരുത്തുറ്റ രണ്ടുനടന്മാരെ ഒന്നിടവിട്ട ദിവങ്ങളില്‍
അഭിനയരംഗത്തു ജ്വലിച്ചുനിന്ന രണ്ടു നക്ഷത്രങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞ ദുഃഖം മലയാളികള്‍ക്ക് മാറുന്നേയില്ല സിനിമക്കും സീരിയലിനുമാണ് കനത്തനഷ്ടം ആദ്യം നഷ്ടപെട്ടത് രമേശ് വലിയശാല എന്നനടനെയായിരുന്നു താരം ജീവിതം അവസാനിപ്പിക്കുകയായിരുന്നു അതിനുതിരഞ്ഞെടുത്തത് ഒരുമുഴം കയറായിരുന്നു, അതുകഴിഞ്ഞു റിസബാവ എന്ന സുന്ദര നടനും നമ്മെ വിട്ടുപിരിഞ്ഞു അദ്ദേഹത്തിന് വൃക്ക സംബന്ധമായ രോഗമായിരുന്നു, രണ്ടുമരണവും വിശ്വസിക്കാന്‍ കഴിയാതെ സഹപ്രവര്‍ത്തകര്‍ കുറിച്ചതിങ്ങനെയെല്ലാമാണ് ആദ്യം രമേശിനെക്കുറിച്ചു ബാലാജി ശര്‍മ്മ രണ്ട് ദിവസം മുന്‍പ് വരാല് എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങള്‍ ? എന്ത് പറ്റി രമേഷേട്ടാ ….?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങള്‍ക്ക് എന്ത് സഹിക്കാന്‍ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ഞെട്ടല്‍ മാത്രം ! കണ്ണീര് പ്രണാമം …. നിങ്ങള്‍ തന്ന സ്നേഹവും കരുതലും
എന്നും മനസ്സിലുണ്ട് …. ആദരാഞ്ജലികള്‍.’-ബാലാജി ശര്‍മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നടി സീമാജി നായര്‍ കുറിച്ചത്, നമ്മള് കുറച്ചു നാളുകള്‍ക്ക് മുന്‍പ് സംസാരിച്ചപ്പോഴും ഒരുപാട് സന്തോഷത്തോടെ ആയിരുന്നല്ലോ സംസാരിച്ചത്.. പിന്നെ തിരക്ക് പിടിച്ച വര്‍ക്കുകള്‍ക്ക് ഇടയിലും ആയിരുന്നു. ഇത്ര
പെട്ടെന്നു ഇങ്ങനെ സംഭവിക്കാന്‍ എന്താ,മനസ്സിലാകുന്നില്ലല്ലോ.. ഒന്നും അറിയുന്നില്ലല്ലോ.. നടി സീമ ജി നായര്‍ പറയുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ ബാദുഷ ഫെയ്സ് ബുക്കില്‍ കുറിച്ചു..’പ്രശ്നങ്ങള്‍ പലതും ഉണ്ടാകും. പക്ഷേ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേശിന് ആദരാഞ്ജലികള്‍ ..
രമേശ് വലിയശാലയുടെ വേര്‍പാട് വിശ്വസിക്കാനായിട്ടില്ല നടന് കൊല്ലം തുളസിക്ക്. അദ്ദേഹം പറഞ്ഞത് ‘മൂന്നുദിവസം മുന്‍പ് കൊച്ചിയില്‍നിന്നു ഷൂട്ടിങ് കഴിഞ്ഞ് ഒരുമിച്ച് ഒരു കാറിലായിരുന്നു മടക്കയാത്ര. വര്‍ത്തമാനങ്ങള്‍
പറഞ്ഞ് രസകരമായിട്ടായിരുന്നു ഞങ്ങളുടെ ആ യാത്ര. ശനിയാഴ്ച രാവിലെ മരണവിവരം അറിഞ്ഞപ്പോള്‍ നടുങ്ങിപ്പോയി’. അടുത്തത് നമുക്ക് നഷ്ട്ടപെട്ട റിസബാവയെ കുറിച്ച് നാടക സംവിധായകന് പിരപ്പന്‍കോട് മുരളി കുറിച്ചത് രണ്ടു രാത്രിയും ഒരു പകലുംകൊണ്ട് അനായാസമായി അദ്ദേഹം നാടകം പഠിച്ചു. അടുത്ത ദിവസം വേദിയില്‍ സ്വാതിതിരുനാളായി കൈയടി നേടുകയും ചെയ്തു” -നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ക്കുശേഷം ഏറ്റവുമധികം വേദികളില്‍ കളിച്ച നാടകമായിരുന്നു 750 വേദികള്‍
പിന്നിട്ട സ്വാതിതിരുനാള്‍. നാടകം സിനിമ കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്നു. എല്ലാം ഇനി ഓര്‍മ്മകള്‍മാത്രം കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയില്‍ വെച്ചായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകള്‍. എറണാകുളം ജില്ലാകളക്ടര്‍ സാക്ഷ്യം വഹിച്ചു, രണ്ടു താരങ്ങള്‍ക്കും കണ്ണീര് പ്രണാമം FC