മലയാള സിനിമക്ക് ഒരു പഴയകാല സിനിമപ്രവര്ത്തകനെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു.എന്നും മരണങ്ങള്.
ഈ മരണം വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു.എഴുത്തുകാരനും ചലച്ചിത്ര നിര്‍മ്മാതാവും സീരിയല്‍ നിര്‍മ്മാതാവുമായ മലപ്പുറം മങ്കടക്കാരനായ വലിയകത്ത് ബദറുദ്ദീന്‍ എന്ന വി.എം ബദറുദ്ദീനാണ് വിടവാങ്ങിയിരിക്കുന്നത്.82 വയസ്സായിരുന്നു.മുംബൈയിലെ ആണവ ഗവേഷണ കേന്ദ്രത്തിലെ ഔദ്ദ്യോഗിക ജീവിതത്തിന് ശേഷം ഗള്‍ഫിലേക്ക് ചേക്കേറിയ അദ്ദേഹം ഒമാനിലെ വിവിധ കമ്പനികളില്‍ സേവനമനുഷ്ടിക്കുന്നതിനിടയിലാണ് കലാരംഗത്ത് സജ്ജീവമാകുന്നത്.
1985ല്‍ ഇറങ്ങിയ ഫിര്‍ ആയി ബര്‍സാത്ത് എന്ന ചിത്രമായിരുന്നു നിര്‍മ്മിച്ചത്.ഇതില്‍ അസ്മ,ഹരീന്ദ്രനാഫ്,ജാവേദ്ഖാന്‍, അശോക് കുമാര്‍,സുനില്‍ ലാഹരി,നീലം,അനുരാധ പട്വാള്‍ എന്നിവരായിരുന്നു താരങ്ങള്‍.
സിനിമക്ക് പുറമെ നിരവധി സീരീയലുകളും ബദറുദ്ദീന്‍ നിര്‍മ്മിച്ചു.അത്താണി,കാരക്ക തോട്ടം,കോട എന്നീ കൃതികളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.ഭാര്യ വലിയകത്ത് റുഖിയ.മക്കള്‍ ഷാഹിന്‍,ഖയസ്സ്,ആസ്മ,ധീന.പരേതാത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട്..
ഫിലീം കോര്‍ട്ട്.