നിധി കിട്ടിയ സന്തോഷത്തില്‍ നടി ദിവ്യ ഉണ്ണി – ഒപ്പം കുഞ്ഞ് വാവയും…
മലയാളികളുടെ പ്രിയ താരമാണ് ദിവ്യാഉണ്ണി.ബാലതാരമായി സിനിമയിലെത്തിയ താരം ദിലീപ് നായകനായ കല്ല്യാണ സൗകന്ധികത്തിലാണ് ആദ്യമായി നായിക ആകുന്നത്.മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി 60 ലേറെ സിനിമകളില്‍ അഭിനയിച്ചു.2013ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.സോഷ്യല്‍ മീഡിയയിലും നൃത്ത രംഗത്തും വളരെ സജീവമാണ് ദിവ്യ.തന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്.ഇപ്പോഴിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രം ഏറെ വൈറലായിരിക്കുകയാണ്.ഇപ്പോഴിത മകള്‍ ഐശ്വര്യയുടെ മടിയില്‍ ദിവ്യ തല വെച്ച് കിടക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.സെന്എനര്ജി,മെന്റ് മൈന്‍,മദര്‍ഹുഡ് ട്രെഷര്‍,ഗ്രേറ്റ്ഫുള്‍ എന്നീ ഹാഷ്ടാഗുകള്‍ കൂടി പങ്കുവെച്ചാണ് താരം ചിത്രം പങ്കുവെച്ചത്.
2002ലായിരുന്നു അടുത്ത ബന്ധുകൂടിയായ ഡോക്ടര്‍ സുധീഷ് ശേഖറുമായുള്ള ദിവ്യാഉണ്ണിയുടെ ആദ്യ വിവാഹം.പിന്നീട് 2017ലാണ് വിവാഹമോചിതയാകുന്നത്.അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യാഉണ്ണിക്ക് സ്വന്തമായി ശ്രീപാദം സ്കൂള്‍ ഓഫ് ആട്സ് എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവുമുണ്ട്.
അരുണ്‍ എന്‍ജിനീയറാണ്. ദിവ്യയുടെയും അരുണിന്റെയും ജീവിതത്തിലേക്ക് പുതിയ അഥിതിയെത്തിയത് കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു.മീനാക്ഷിക്കും അര്‍ജുനും ശേഷം എത്തിയ മകള്‍ക്ക് ഐശ്വര്യ ഉണ്ണി അരുണ്‍ കുമാര്‍ എന്നാണ് പേര് നല്‍കിയത്.
ഫിലീം കോര്‍ട്ട്.