മലയാള സിനിമക്ക് ഒരു മരണം കൂടി സില്‍ക് സ്മിതയടക്കം പലരും താരങ്ങളായി ഈ സിനിമാകാരനിലൂടെ.
അഭിനയിച്ചിട്ടില്ല.ബാക്കിയുള്ള എല്ലാമേഖലകളിലും തന്റെ കൈമുദ്ര ചാര്‍ത്തിയ സംവിധായകന്.ആന്റണി ഈസ്റ്റ്മാന് ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്.ആന്റണി ഈസ്റ്റ്മാന് സംവിധാനം,കഥാരചന,നിശ്ചലഛായാഗ്രാഹകന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു.നിര്‍മ്മാതാവിന്റെ വേഷം കെട്ടി ഫോട്ടോഗ്രാഫറായി ജീവിതം തുടങ്ങി.ആന്റണി ആദ്യമായി തുടങ്ങിയത് ഈസ്റ്റ്മാന് സ്റ്റുഡിയോ ആയിരുന്നു.അതോടെ ഈസ്റ്റ്മാന് ആന്റണിയായി.ഫോട്ടോഗ്രാഫിയില്‍ നിന്നും സംവിധാന രംഗത്തെത്തിയ അദ്ദേഹം പത്തിനടുത്ത് സിനിമകള്‍ സംവിധാനം ചെയ്തു.ആന്റണിയുടെ സിനിമയിലൂടെ അവതാര പിറവിയെടുത്തവര്‍ ആന്റണിയെക്കാള്‍ വളര്‍ന്നതാണ് ചരിത്രം.ആദ്ദേഹത്തിന്റെ ആദ്യ സിനിമ ഇണയെ തേടിയിലൂടെയായിരുന്നു സില്‍ക്ക് സ്മിതയും സംഗീത സംവിധായകന് ജോണ്സണ് മാസ്റ്ററും അരങ്ങേറിയത്.അമ്പട ഞാനേ!,വയല്‍,വര്‍ണ്ണത്തേര്,ഐസ്ക്രീം,മൃദുല തുടങ്ങിയവയും ആന്റണി സംവിധാനം ചെയ്ത ചിത്രങ്ങളാണ്.ശങ്കര്‍ മേനക ജോഡികള്‍ക്കൊപ്പം നെടുമുടിവേണു,തിലകന് തുടങ്ങിയ വമ്പന്‍ താരനിര അമ്പട ഞാനേ! സൂപ്പര്‍ ഹിറ്റായിരുന്നു.ഈ തണലില്‍ ഇത്തിരി നേരം,രചന,തസ്ക്കര വീരന് എന്നീ ചിത്രങ്ങളുടെ കഥ ആന്റണി ഈസ്റ്റ് മാന്ന്റെതാണ്.അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളാണ് പാര്‍വ്വതി പരിണയം.
അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ നിരവധി മുതിര്‍ന്ന താരങ്ങളും പൗരപ്രമുഖരായിട്ടുള്ളവരും ദു:ഖം രേഖപ്പെടുത്തി.ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആന്റണി ഈസ്റ്റ്മാന്റെ കുടുംബത്തിനൊപ്പം ഞങ്ങളും.
ഫിലീം കോര്‍ട്ട്.