മാസ്കില്ലാതെ അനുശ്രീയുടെ കറക്കം മാര്‍ക്കറ്റില്‍ ആകെ തകര്‍ന്നു ആരാധകര്‍.
ചിത്രങ്ങളില്‍ നിങ്ങള്‍ സുന്ദരിയായി കാണപ്പെടുന്നു.പക്ഷെ മാസ്കില്ലാതെ ഇത്രയധികം ആളുകള്‍ക്ക് നടുവില്‍ നില്‍ക്കാമോ.ഒരു സെലിബ്രറ്റി ആയത് കൊണ്ട് തന്നെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതല്ലെ നിങ്ങള്‍.നിങ്ങളുടെ ഫോളോവേഴ്സിനെ നിങ്ങള്‍ സ്വാധീനിക്കുന്നു എന്ന കാര്യം മറക്കരുത്.ക്ഷമിക്കണം ഇത് എന്നെ നിരാശപ്പെടുത്തുന്നു.നടി അനുശ്രീയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ ഒന്നാണിത്.കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വെച്ച് നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുശ്രീ ഏറ്റവും അടുത്ത് ഷെയര്‍ ചെയ്തത്.എന്നാല്‍ ആ പോസ്റ്റില്‍ തന്നെ കമന്റിനുള്ള വിശദീകരണവുമുണ്ട്.ഇത് വളരെ കാലം മുമ്പ് എടുത്ത ഒരു ചിത്രമാണ് എന്ന് അതില്‍ അനുശ്രീ വ്യക്തമാക്കുന്നുണ്ട്.
കോഴിക്കോട് പാളയം മാര്‍ക്കറ്റിന്റെ ചരിത്ര പ്രസക്തിയും അവിടെ നിന്ന് ലോകത്തേക്ക് മുഴുവന്‍ കയറ്റി അയക്കപ്പെട്ട കാലിക്കോ എന്ന കൈത്തറി വസ്ത്രങ്ങളുടെ ശ്രേണിയുംഅനുശ്രീ കുറിപ്പില്‍ എടുത്തു പറയുന്നു.പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാരും അവരുടെ ചരിത്രവും ഇന്നും വിസ്മയിപ്പിക്കുന്നു എന്ന് താരം കുറിച്ചു.പാളയം മാര്‍ക്കറ്റിലും സ്ഥിതിഗതികള്‍ പഴയതുപോലെ ആകുമെന്ന് പ്രത്യാശിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് അനുശ്രീ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അനുശ്രീയുടെ ഫോട്ടോക്ക് താഴെയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും ചിത്രങ്ങള്‍ ചര്‍ച്ച ആയ സാഹചര്യത്തില്‍ അനുശ്രീ ഇപ്പോള്‍ ആ ചിത്രങ്ങള്‍ പിന്‍വലിച്ചിരിക്കുകയാണ്.അതേ ഗറ്റപ്പിലുള്ള മറ്റ് ചില ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ഫിലീം കോര്‍ട്ട്.