മീനാക്ഷിയുടെ നൃത്ത വീഡിയോ വൈറല്‍ – എന്താ മെയ് വഴക്കം.
അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികളാകുന്നവരാണ് സിനിമാതാരങ്ങളുടെ മക്കള്‍.അത്തരത്തില്‍ നിരവധി ആരാധകരുള്ള ഒരു താരപുത്രിയാണ് നടന് ദിലീപിന്റെയും നടി മഞ്ജുവാര്യരുടെയും മകള്‍ മീനാക്ഷി.സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലെങ്കിലും മീനാക്ഷി പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്.അടുത്തിടെ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളും കൂട്ടുകാരിയുമായ ആയിഷയുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ മീനാക്ഷിയുടെ മറ്റൊരു വീഡിയോ ആണ് വൈറലാകുന്നത്.ഒരു നൃത്ത വീഡിയോ ആണിത്.ഹിന്ദി പാട്ടിനാണ് മീനാക്ഷി നൃത്തചുവടുകള്‍ വെച്ചത്.മെയ് വഴക്കത്തോടെയുളള ഡാന്‍സ് കണ്ട് അതിശയത്തോടൊപ്പം സന്തോഷവും പങ്കിടുകയാണ് താരപുത്രിയുടെ ആരാധകര്‍.നിരവധി പേരാണ് വീഡിയോക്ക് കമന്റിട്ടിരിക്കുന്നത്.മീനാക്ഷിയുടെ അടുത്ത സൂഹൃത്തും നടിയുമായ നമിത പ്രമോദും കമന്റിട്ടിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.