മുകേഷ് അവര്‍കള്‍ എം എല്‍ എ പണി നിങ്ങള്‍ക്ക് പറ്റിയതാണോ? കരണകുറ്റി തല്ലി പൊളിക്കാന്‍.
അര്‍ഹതയില്ലാത്ത സ്ഥാനത്തേക്ക് വലിച്ച് കയറ്റി ഇരുത്തുമ്പോള് ശ്രദ്ധിക്കേണ്ടത് പ്രസ്ഥാനമാണ്.അധികാരത്തിന് വേണ്ടി ഇത്തരം ദുഷ്ട ശക്തികളെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജനാധിപത്യത്തിന്റെ കരണത്ത് കാര്‍ക്കിച്ച് തുപ്പും പോലെയാകും.നാലഞ്ച് പതിറ്റാണ്ടായി കാണും സിനിമയില്‍ വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്ത് ജീവിക്കുന്ന ആളാണ് ശ്രീമാന്‍ മുകേഷ്.അത് പോരാഞ്ഞ് ടി വി തുറന്ന് ഏത് ചാനല്‍ എടുത്താലും കോമഡിയാണ് മുകേഷ്മൂപ്പരുടെ വക. ഇതിനിടെ കൊല്ലത്തെ ജനങ്ങള്‍ രണ്ട് തവണ എം എല്‍ എ ആക്കി.എം എല്‍ എ പണി നടക്കുന്നുണ്ടോ എന്ന് അവിടുത്തെ ജനങ്ങളാണ് പറയേണ്ടത്.അഭിനയവും കോമഡി ഷോകളും മുടക്കം തട്ടാതെ നടക്കുന്നുണ്ട്.തന്റെ ഫോണിലേക്ക് തനിക്ക് ലാഭം ഇല്ലാത്ത കാര്യത്തിന് ആര് വിളിച്ചാലും തല്ല് കൊള്ളിത്തരം പറയുന്നത് മുകേഷിന്റെ പതിവ് സ്വഭാവമാണ്.ചില ബുദ്ധിമാന്ന്മാര് അത് റെക്കോര്‍ഡ് ചെയ്യും.മുമ്പ് വിളിച്ച ഒരാളോട് സംസ്കാരം വേണമെടോ സംസ്കാരം എന്ന് പറയുന്നത് ഇന്നും തരംഗമാണ്.ഇന്നലെ ഒരു പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ഒറ്റപാലത്ത് നിന്ന് മുകേഷിനെ ഫോണ്‍ ചെയ്തു.6 തവണ വിളിച്ചപ്പോളാണ് മഹാന് ഫോണ്‍ എടുത്തത്.കുട്ടി പറയുന്നത് തനിക്കൊരു കാര്യം പറയാനുണ്ടെന്നാണ്.കാര്യം കേള്‍ക്കാനല്ല തനിക്ക് ഫോണ്‍ നമ്പര്‍ തന്നവന്റെ ചെപ്പക്കുറ്റിക്ക് അടിച്ച് പൊളിക്കാനും നാട്ടിലെ എം എല്‍ എ യെ വിളിക്കാനും ആക്രോശിക്കുകയായിരുന്നു മുകേഷ്.
അല്പം ക്ഷമയോടെ കാര്യം കേട്ട് ഒറ്റപാലം എം എല്‍ എ യോട് കാര്യം ധരിപ്പിക്കാം എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് വൈറല്‍ ആകുമായിരുന്നു.മുകേഷ് ഓര്‍മ്മയില്ലെ വനിത കമ്മീഷന് ജോസഫൈനെ.ക്ഷമയാണ് ഒരു ജനാധിപത്യ പ്രതിനിധിക്ക് അത്യാവശ്യം വേണ്ടത്.പ്രഷറുണ്ടെങ്കില് ആദ്യം എം എല്‍ എ സ്ഥാനം രാജി വെക്കുക.പ്രഷര്‍ ഒട്ടും വരാത്ത കോമഡി രംഗങ്ങളില്‍ തുടര്‍ന്നും അഭിനയിക്കുക.അല്പം സംസ്കാരം വേണമെന്ന് താങ്കള്‍ പറഞ്ഞ വാക്ക് ഞങ്ങള്‍ പറയുന്നില്ല.മനസ്സിലായികാണുമല്ലൊ അല്ലെ ….
ഫിലീം കോര്‍ട്ട്.