മുറ്റമടിച്ചും പുല്ല് പറച്ചും താരപുത്രി – കുഞ്ഞിലേ നല്ല ശീലം പകര്‍ന്ന് നടി.
ഓടിച്ചാടി കളിക്കേണ്ട പ്രായങ്ങളില്‍ തന്നെ കൊക്കിലൊതുങ്ങുന്ന കുഞ്ഞ് കുഞ്ഞ് ഉത്തരവാദിത്വങ്ങള്‍ മക്കളെ ശീലിപ്പിക്കാന്‍ ചില മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ട്.നടിയും നിര്‍മ്മാതാവുമായ സാന്ദ്രതോമസിന്റെ ഇരട്ടകുട്ടികളാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടുന്നത്.എന്നാല്‍ ഇവിടെ മലയാള സിനിമയിലെ മറ്റൊരു നായികയും കുഞ്ഞിനെ ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ച് പരിശീലിപ്പിക്കുകയാണ്. കൂട്ടുകാരന് സച്ചുവുമൊത്ത് കളിക്കാനിറങ്ങിയ മകള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഒരു ചെറിയ ചൂലെടുത്ത് മുറ്റമടിക്കുന്നതും,കൈയ്യില്‍ ഗ്ലൗസുകള്‍ ധരിച്ച് പുല്ല് പറിക്കുന്നതുമെല്ലാം.ഒരു പക്ഷെ മുതിര്‍ന്നവര്‍ പോലും ഈ കുഞ്ഞിനെ പോലെ ഈ ജോലികള്‍ ഇത്രയും സന്തോഷത്തോടെ ചെയ്യുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.മലയാളത്തിന്റെ പ്രിയങ്കരിയായ അമ്മയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്തത്.
ഇത് ആരുടെ മകളാണെന്ന് മനസ്സിലായോ.ശരിക്കുമുള്ള പേര് അല്പം മോഡേണാണെങ്കിലും വീട്ടില്‍ കണ്മണി എന്ന് വിളിക്കുന്ന മുക്ത ജോര്‍ജ്ജിന്റെയും റിങ്കു ടോമിയുടെയും മകള്‍ കിയാരയാണ് ഇത്.ജോലിഭാരമാണ് ഇതെല്ലാം എന്ന തോന്നല്‍ കണ്മണിയുടെ മുഖത്ത് കാണാമെന്ന് പ്രതീക്ഷിക്കേണ്ട.വളരെ സൂക്ഷ്മതയോട് കൂടിയാണ്
കണ്മണി ഇതെല്ലാം ചെയ്യുന്നത്.കൊച്ചമ്മ എന്ന് വിളിക്കുന്ന റിമി ടോമിയെ പോലെ വലുതാുകമ്പോള് ഒരു സ്റ്റേജ് പെര്ഫോമറാകണമെന്നാണ് കുഞ്ഞുകണ്മണിയുടെയും ആഗ്രഹം.റിമിയുടെ യൂടൂബ് വീഡിയോകളില്‍ ഇടക്കിടെ കണ്മണി മുഖം കാണിക്കാറുണ്ട്. അടുത്തിടെ ചേച്ചിയായി പ്രമോഷന് കിട്ടിയതിന്റെ ചുമതലകൂടി കണ്മണിയിലുണ്ടാകും.
റിങ്കുവിന്റെയും റിമിയുടെയും സഹോദരി റീനുവിന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്.അതോടെ കണ്മണിയും റിനുവിന്റെ മൂത്ത മകന് കുട്ടാപ്പിയും ചേചേചി ചേട്ടന് പദവികളില്‍ എത്തിയിട്ടുണ്ട്.കുട്ടിമണി എന്ന കുഞ്ഞുവാവയുടെ മാമ്മോദിസ ചടങ്ങില്‍ മുക്തയും കണ്മണിയും കുട്ടാപ്പിയും എല്ലാം എത്തിയിരുന്നു.
ഫിലീം കോര്‍ട്ട്.