മോഹന്‍ലാലിനും മമ്മുട്ടിക്കും ഈ മരണം വല്ലാത്ത നഷ്ടം-ഹിറ്റ്
ചിത്രങ്ങളുടെ –
സിനിമയില്‍ നിന്ന് പ്രായഭേദമന്യേ പലരും കൊഴിഞ്ഞ് വീഴുകയാണ്.കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ പൃഥ്വിരാജിന്റെ ഭ്രമം എന്ന ചിത്രത്തിന്റെ സഹ സംവിധായകന് രാഹുല്‍ തൂങ്ങി മരിച്ചു.ഇന്നലെ പിന്നണി ഗായകന് നസീം കുഴഞ്ഞുവീണു മരിച്ചു.അതിന് പിന്നാലെയിതാ പ്രശസ്ത കലാ സംവിധായകന് രാജന് വരന്തരപ്പിള്ളിയുടെ മരണവാര്‍ത്തയും എത്തിയിരിക്കുന്നു.
മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ
ഇരുപതാം നൂറ്റാണ്ട്,ഭൂമിയിലെ രാജാക്കന്മാര്,മൂന്നാം മുറ,അധിപന്,
എന്നീ ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വഹിച്ചത് രാജേട്ടനായിരുന്നു.സൂപ്പര്‍ സ്റ്റാറും താര രാജാവുമായി മോഹന്‍ലാല്‍ മാറിയ ചിത്രങ്ങളായിരുന്നു ഇതെല്ലാം.
മമ്മുട്ടിയുടെ ഒരു CBIഡയറിക്കുറിപ്പിന്റെ കലാസംവിധാനവും നിര്‍വഹിച്ചത് അദ്ദേഹം തന്നെയാണ്.കുടുംബപുരാണത്തിന്റെ കലാസംവിധായകനായതും മൊത്തം 45 സിനിമകള്‍ക്ക് മമ്മുട്ടിയും ലാലേട്ടനും സ്നേഹത്തോടെ രാജേട്ടന് എന്ന് വിളിക്കുന്ന അദ്ദേഹം കലാസംവിധായകനായി.പരസ്യമേഖലയായിരുന്നു ആദ്യകാലങ്ങളില്‍.അവിടെ നിന്നാണ് സിനിമയില്‍ എത്തുന്നത്.1979ല്‍ തിയേറ്ററുകളിലെത്തിയ പൊന്നില്‍ കുളിച്ച രാത്രിയിലൂടെയായിരുന്നു സ്വതന്ത്ര കലാ സംവിധായകനാകുന്നത്.തുടര്‍ന്ന് 80കളില്‍ ഏറ്റവും തിരക്കുള്ളകലാസംവിധായകനായി.
വരന്തരപ്പിള്ളി കോരനൊടി പുത്തന്‍ ചിറക്കാരന് രാജന് .ഇനി അദ്ദേഹവും ഓര്‍മ്മകളില്‍ മാത്രം.ഫ്ളവറിയായിരുന്നു ജീവിത പങ്കാളി.രണ്ട് മക്കള്‍ മോസും,ജീസും.അദ്ദേഹത്തിന് മുമ്പേ മകന് ജീസ്
മരണപ്പെട്ടിരുന്നു.
ആദരാഞ്ജലികളോടെ, ഫിലീം കോര്‍ട്ട്.