മോഹന്‍ലാലിന്റെ മകളായ നടി ഐമക്ക് ഇരട്ട സഹോദരിയുണ്ട് രണ്ടാളും തകര്‍പ്പന്‍ കളിയുമായി
ചുമ്മാ കളിച്ചതൊന്നുമല്ല ഇതുവെല്ലുവിളിയാ ഇരട്ടക്കിടയിലുള്ളവര് മാത്രം ഏറ്റെടുത്താല്‍ മതി ‘ട്വിന്‍ സിസ്റ്റര്‍ ചലഞ്ച്’ എന്നാണ് പേര് അപ്പോ കാര്യം മനസിലായല്ലോ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാലിന്റേയും മീനയുടെയും മകളായി ഐമ റോസ്മി അഭിനയിച്ചത്, ശേഷം ഐമയെ ആ പടത്തിന്റെ നിര്‍മാതാവിന്റെ മകന് വിവാഹം കഴിച്ചു, ഇപ്പോഴിതാ ആ യുവതാരം ഐമ റോസ്മി സെബാസ്റ്റ്യന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഡാന്‍സ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നടിയും ഇരട്ട സഹോദരിയുമായ ഐന എല്‍സ്മി ഡെല്സനൊപ്പമാണ് താരം ചുവടുവച്ചത്. ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ചാണ് ഇരുവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ‘ട്വിന്‍ സിസ്റ്റര്‍ ചലഞ്ച്’ എന്ന അടിക്കുറിപ്പോടെയാണ് ഐമ റോസ്മി ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട വീഡിയോയ്ക്ക് ഇരുവരുടെയും സുഹൃത്തുക്കളും സ്നേഹിതരുമുള്‍പ്പെടെ നിരവധി പേര് പ്രതികരണങ്ങളുമായെത്തി. ഐമയും ഐനയും ക്ലാസിക്കല്‍ നര്‍ത്തകരാണ്. വര്‍ഷങ്ങളോളം നൃത്തം അഭ്യസിച്ചിട്ടുണ്ട്. ഇരുവരും പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. ‘ദൂരം’ എന്ന ചിത്രത്തില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായും ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായും ഐമ തിളങ്ങി. വിവാഹശേഷം അഭിനയരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. രണ്ടുപേര്‍ക്കും മംഗളങ്ങള്‍ മാത്രമല്ല താങ്കളുടെ ‘ട്വിന്‍ സിസ്റ്റര്‍ ചലഞ്ച്’ സകല ഇരട്ട സഹോദരങ്ങളും ഏറ്റെടുക്കട്ടെ FC