മോഹന്‍ ലാലിനെ വട്ടം കറക്കിയ ആ കുട്ടികള്‍ ഇപ്പോള്‍ ആയത് കണ്ടോ – നദിയ മൊയ്തുവിനൊപ്പം.
‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനയത്രിയാണ് നദിയമൊയ്ദു.36 വര്‍ഷം മുമ്പ് 1984 ഒക്ടോബറിലാണ് നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമ പുറത്തിറങ്ങിയത്.ഗേളി എന്ന കഥാപാത്രത്തെയാണ് നദിയ ആ ചിത്രത്തില്‍ അവതരിപ്പിച്ചത്.ചിത്രത്തിലെ തമാശ രംഗങ്ങളും അവസാനത്തോടടുക്കുമ്പോഴുള്ള ദു:ഖ രംഗങ്ങളുമെല്ലാം ആ സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ്മ വരും.ഒപ്പം ആ ചിത്രത്തിലെ കഥാപാത്രത്തെയും.മൂന്ന് ബാലതാരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.തിലകന് അവതരിപ്പിച്ച അലക്സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മക്കളായ ജേക്കബ് അലക്സാണ്ടര്‍,ഉണ്ണി അലക്സാണ്ടര്‍,ജോ അലക്സാണ്ടര്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മാസ്റ്റര്‍ സാം,മാസ്റ്റര്‍ ആസിഫ്,മാസ്റ്റര്‍ ചെറിയാന് എന്നീ ബാലതാരങ്ങളാണ്. ഇതില്‍ രണ്ട് പേര്‍ക്കൊപ്പമുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് നദിയ ഇപ്പോള്‍.വര്‍ഷങ്ങള്‍ക്ക് ശേഷം സാം അഥവ സമീര്‍,ആസിഫ് എന്നിവരെ കണ്ടെത്തിയപ്പോള്‍ ഉള്ള ചിത്രമാണ് നദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.ചില ചിത്രങ്ങളിലൂടെ ഓടിച്ച് നോക്കിയപ്പോള്‍ ഇത് കണ്ടെത്തി.’നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലെ എന്റെ കൂട്ടാളികള്‍ സമീറും ആസിഫും കാലം എത്രപെട്ടെന്നാണ് പോകുന്നത് എന്ന ക്യാപ്ഷനും നദിയ ചിത്രത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്.അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ നദിയ സജീവമായി തുടങ്ങിയത്.
ഫിലീം കോര്‍ട്ട്.