രണ്ട് സീരിയല്‍ താരങ്ങള്‍ ആത്മഹത്യ ചെയ്തു.ലോക്ക്ഡൗണില്‍ വരുമാനമില്ലാതെ.
ദുരന്തം ഒരാളെ എന്ന കണക്കിലല്ല ലോകത്ത് ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിച്ചിരിക്കുന്നത്.കഴിവുള്ളവരും ഇടത്തരക്കാരും
പിടിച്ചു നില്ക്കുന്നു.അന്നന്നത്തെ അന്നത്തിന് വകതേടുന്നവരാണ്
പട്ടിണിയും പരിവട്ടവുമായി നരകിക്കുന്നത്.ഒരു നേരത്തെ ഭക്ഷണം,
ചില രോഗങ്ങള്‍ക്ക് ദിവസവും കഴിക്കുന്ന മരുന്ന് ഇത്രണ്ടുമില്ലാതെ നട്ടം തിരിയുന്നവരാണ് മറ്റൊരു വഴിയും മുന്നില്‍ തെളിയാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കുന്നത്.
അത്തരത്തിലൊരു ദാരുണമായ വാര്‍ത്തയിതാ തമിഴ് സീരിയലിലെ പ്രമുഖ താരങ്ങളായിരുന്ന സഹോദരങ്ങളാണ് ശ്രീധര്‍,ജയകല്ല്യാണി.ചെന്നൈയിലെ കൊടങ്ങയൂര് മുത്തമിഴ് നഗറിലായിരുന്നു താമസം.ലോക്ക്ഡൗണായതോടെ സീരിയലുകളെല്ലാം നിര്‍ത്തി.എഴുപത് ദിവസത്തോളം ഒരു വരുമാനവുമില്ലാതെ പിടിച്ച് നിന്ന ഇരുവര്‍ക്കും ഷൂട്ടിങ്ങ് പുന:രാരംഭിച്ചപ്പോഴും അവസരങ്ങളൊന്നും ലഭിച്ചില്ല.
എങ്ങിനെ പിടിച്ചുനില്‍ക്കുമെന്നറിയാതെ വിഷമത്തിലായ ഇരുവരും ജീവിതം അവസാനിപ്പിക്കാന്തീരുമാനിക്കുകയായിരുന്നു.വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.
മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനാല്‍ പോലീസ് വാതില്‍ ചവിട്ടി
പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.അപ്പോഴാണ് ഇരുവരും
ജീര്‍ണ്ണിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.ശ്രീധറിന് 50ഉം ജയകല്ല്യാണിക്ക് 48ഉം വയസ്സായിരുന്നു.ഇവര്‍ വിവാഹം കഴിച്ചിട്ടില്ല എന്ന്
കൊടുങ്ങയൂര് പോലീസ് അറിയിച്ചു.ഇരു താരങ്ങളുടെയും മൃതദേഹ
ങ്ങള് സ്റ്റന്ല് ഗവ:മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ജീര്‍ണ്ണിച്ച മൃതദേഹത്തിന്റെ ഗന്ധം പിടിച്ചെടുത്തവര്‍ കരിഞ്ഞ വയറിന്റെ ഗന്ധം തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഇരുവരും മരിക്കില്ലായിരുന്നു.
പട്ടിണിയും പരിവട്ടവുമില്ലാത്ത ലോകത്തെത്തി അവര്‍.
ആദരാഞ്ജലികളോടെ, ഫിലീം കോര്‍ട്ട്.