റിമി ടോമിയുടെ സൗന്ദര്യം വേണോ അതിനു ചെയ്യേണ്ടത് ഇത്രമാത്രം പക്ഷേ ചെയ്താലോ…..
അടുത്ത കാലത്തായി വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത ആളായി മാറിയിരിക്കുകയാണ് ഗായിക റിമി ടോമി. തന്റെ ഇപ്പോഴത്തെ ഫിറ്റ്നസിന്റെ രഹസ്യം കഠിനമായ വര്‍ക്കൗട്ടും ഡയറ്റുമാണെന്നും റിമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അത് പങ്കു വെക്കുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ എന്നുകരുതിയാണ്, അതിന്റെ കൂടെയാണ് ആരാധകരെ പ്രചോദിപ്പിക്കുന്ന വാക്കുകള്‍ക്കൊപ്പം പുതിയതായി ഒരു കിടിലന്‍ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് റിമി വീണ്ടും. ജിമ്മില്‍ ട്രെയിനറുടെ നിര്‍ദേശ പ്രകാരമാണ് താരം വര്‍ക്കൗട്ട് ചെയ്യുന്നത്. ‘ വ്യായാമം ശരീരത്തെ മാത്രമല്ല, മറിച്ച് അത് നിങ്ങളുടെ മനസിനെയും മനോഭാവത്തെയും മാനസികാവസ്ഥയെയും മാറ്റുന്നു’- എന്നാണ് റിമി കുറിച്ചിരിക്കുന്നത്. റിമിയുടെ വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രസകരമായ കമന്റുകളിലൂടെ റിമിക്ക് ഊര്‍ജം നല്‍കുകയാണ് ആരാധകരും. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മീശമാധവന്’ എന്ന ചിത്രത്തിലൂടെയാണ് പാല സ്വദേശിനിയായ റിമി ടോമി പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ ആയിരുന്നു റിമിയുടെ ആദ്യ ഗാനം. പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങളുമായി ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങളുടെ പൂക്കാലമായിരുന്നു റിമിയെ തേടിയെത്തിയത്. ഗായികയെന്ന നിലയില്‍ വളര്‍ന്ന താരം മികച്ച അവതാരകയായി. നിരവധി ടെലിഷന് ഷോകളില്‍ ആങ്കറായും ഷോയെ നയിച്ചുമൊക്കെ റിമി മലയാളികള്‍ക്ക് പ്രിയങ്കരിയായി. പിന്നാലെ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയരംഗത്തും ഒരു കൈ നോക്കിയ റിമി, ചാനല്‍ ഷോകളില്‍ നിറസാന്നിധ്യമാണ് അതിലൂടെയെല്ലാം ഇന്ന് വലിയ ആരാധകരെയാണ് റിമി സ്വന്തമാക്കിയിരിക്കുന്നത്. ശരീരസൗന്ദര്യം ആഗ്രഹിക്കുന്നവര്‍ക്ക് റിമിയുടെ ശിഷ്യത്വം സ്വീകരിക്കാം FC