സീരിയല്‍ നടി ഉമ മരിച്ചു, ഛര്‍ദ്ദിച്ചതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു പ്രതീക്ഷിക്കാത്ത മരണം.
സിനിമ സീരിയല്‍ നടിഉമാ മഹേശ്വരി അന്തരിച്ചു 40 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉമാ രോഗബാധിതയായി ചികിത്സയിലായിരുന്നു ഞായറാഴ്ച രാവിലെ ഛര്‍ദ്ദിച്ചതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. പ്രമുഖ തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രമാണ് ഉമയെ പ്രശസ്തിയിലേക്ക്ഉയര്ത്തിയത്. മെട്ടിഒലിയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ഗോപിയുടെ ഭാര്യയുടെ വേഷമാണ് ഉമാ മഹേശ്വരി ചെയ്തത്. 2002 മുതല്‍ 2005 വരെ സംപ്രേഷണം ചെയ്ത തമിഴ് സീരിയല്‍ വളരെ വേഗം ഹിറ്റ് ചാര്ട്ടിലെത്തി സണ്‍ ടിവിയില്‍ 800 -ലധികം എപ്പിസോഡുകളായി ഈ സീരിയല്‍ മുന്നോട്ടുപോയി. സീരിയലുകള്‍ മാത്രമല്ല, അവള് സിനിമകളിലും അഭിനയിച്ചു., വെട്രി കോടി കാട്ട് (2000), ഉന്നൈ നിനൈതു (2002), അല്ലി അര്‍ജ്ജുന (2002), 2002 ല്‍ പുറത്തിറങ്ങിയ ഈ ഭാര്‍ഗവി നിലയം എന്ന മലയാള സിനിമകളിലാണ് അവര്‍ അഭിനയിച്ചത്. വിവാഹത്തിന് ശേഷം അവള് വ്യവസായത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വെറ്ററിനറി ഡോക്ടറായ മുരുകനാണ് ഭര്‍ത്താവ് ഒരു കഥയുടെ കഥൈ, മഞ്ഞല്‍ മഗിമായി തുടങ്ങി നിരവധി സീരിയലുകളിലും ഉമ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചില സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഉമാ മഹേശ്വരിയുടെ അഭിനയ ജീവിതം മാതൃകയാക്കിയ പലരുമുണ്ടായിരുന്നു അവരിനി ഓര്‍മ്മ മാത്രം, ഉമാ മഹേശ്വരിയുടെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. തമിഴ് സിനിമാ – സീരിയല്‍ രംഗത്തെ പ്രമുഖര്‍ നടിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. ഒപ്പം ഞങ്ങളും ആദരാഞ്ജലികളര്‍പ്പിക്കുന്നു FC.