ലോലിതന്റെയും മണ്ഡോദരിയുടെയും വിശേഷങ്ങളറിഞ്ഞോ? അതെ ശ്രീകുമാറും സ്നേഹയും തന്നെ.
ഒരാള്‍ ചിരിച്ചു കൊണ്ടും മറ്റെ ആള് ഉണ്ടക്കണ്ണുരുട്ടിയുമാണ് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്.
ആക്ഷേപഹാസ്യ പരമ്പരയായ മറിമായത്തിലൂടെയാണ് സ്നേഹയും ശ്രീകുമാറും ലോലിതനായും മണ്ഡോദരിയായും ആരാധകരിലേക്ക് എത്തിയത്.
രണ്ട് പേരും നാടക മേഖലയില്‍ നിന്നുള്ളവരാണ്.
സ്നേഹ മുമ്പ് വിവാഹം കഴിച്ചിരുന്നു എന്നാല്‍ അത്
വിചാരിച്ച പോലെ ഒത്ത് പോവാത്തതിനാല്‍ ഇരുവരും സംയുക്തമായെടുത്ത തീരുമാനപ്രകാരം ബന്ധം വേര്‍പെടുത്തുകയായിരുന്നു.
എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുന്നതിനിടയിലാണ് മറിമായത്തില്‍ സഹതാരമായി
അഭിനയിക്കുന്ന ശ്രീ കുമാറിന്റെ പ്രണയാഭ്യര്‍ത്ഥന
എത്തുന്നത്.തന്റെ എല്ലാ കാര്യങ്ങളും കൃത്യമായി
അറിയുന്ന ശ്രീകുമാറിന് മുന്നില്‍ ഒരു നോ പറയാന്‍
സ്നേഹക്കുമായില്ല.ആ കണ്ടീഷന്‍ വെച്ച് അതായത്
പ്രണയവുമായി കുറച്ച് കാലം മുന്നോട്ട് പോയതിന്
ശേഷം ഇരുവരും മലയാളസിനിമയിലെയും സീരിയലിലെയും മുഴുവന്‍ താരങ്ങളുടെയും അനുഗ്രഹം
വാങ്ങി വിവാഹിതരായി.
ആരാധകരും മംഗളവാദ്യമുയര്ത്തി.ഇപ്പോഴിതാ
ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ഒരു ചാനലിന് വേണ്ടി
നെല്ലിക്ക എന്നൊരു പ്രോഗ്രാം ചെയ്യുന്നു.ഇതില്‍
ഭാര്യഭര്ത്താക്കന്മാരായിതന്നെയാണ് ഇരുവരും അഭിനയിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് പഴയ നാടക പരിശീലനം
നടത്തുകയായിരുന്നെന്നും അത്കൊണ്ട് ബോറടിച്ചില്ലെന്നും ഭര്‍ത്താവ് ശ്രീകുമാറിനോട് കടപ്പാടും നന്ദിയുമുണ്ടെന്നും മണ്ഡോദരി പറയുന്നു.
ഫിലീം കോര്‍ട്ട്.