വിവാഹം കഴിഞ്ഞ നായകനടന് ഭാര്യയെയും കുടുംബത്തെയും
പേടിച്ച് ഇനി അഭിനയിക്കില്ല-നടി ശ്രദ്ധ.
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് യുവ നടന് വരുണ്‍
ധവാനും ഫാഷന്‍ ഡിസൈനറുമായ നടാഷയും വിവാഹിതരായത്.
വിവാഹശേഷം സഹ താരമായ ശ്രദ്ധ ശ്രീനാഥ് ഒരു കുറിപ്പിട്ടു.സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ കുറിച്ചായിരുന്നു പോസ്റ്റ്.മറ്റൊരു നല്ല നടന് കൂടി പൊടിപിടിച്ചിരിക്കാന്‍ പോകുന്നു.അദ്ദേഹത്തെ വീണ്ടും സ്ക്രീനില്‍ കാണാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ട്.ഇനി മറ്റ് നായികമാര്‍ക്കൊപ്പം വരുണ്‍ അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യക്കും മാതാപിതാക്കള്‍ക്കും ഇഷ്ടപ്പെടില്ലെന്നുറപ്പാണ്.ഒരു പക്ഷെ അദ്ദേഹം ഇനി പുരുഷകേന്ദ്രീകൃത സിനിമകള്‍ മാത്രമേ ചെയ്യുകയുള്ളൂ.
പക്ഷെ വ്യക്തി ജീവിതവും ജോലിയും എങ്ങനെ ഒരുമിച്ച് മുന്നോട്ട്
കൊണ്ട് പോകും കഠിനമാണ്.അദ്ദേഹത്തെ ശരിക്കും മിസ് ചെയ്യും.
അഭിനന്ദനങ്ങള്‍ എന്നാണ് ശ്രദ്ധ കുറിച്ചിരിക്കുന്നത്.വിവാഹം കഴിക്കുന്നതോടെ അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കാനും നായികമാരുമായി ഇടപഴകാത്ത വേഷങ്ങള്‍ ചെയ്യാനും നിര്‍ബന്ധിക്കുന്നത് വാര്‍ത്തയാകാറുണ്ട്.അതിനായിരുന്നു ശ്രദ്ധയുടെ വ്യത്യസ്ഥമായ പോസ്റ്റ്.അതോടെ പല വിവാദങ്ങളും കമന്റുകളും വന്നതോടെ ശ്രദ്ധ വീണ്ടും ഒരു പോസ്റ്റ് കൂടി ഇട്ടു.
പുരുഷാധിപത്യത്തെ പരിഹസിച്ച് ഞാന്‍ ഇന്നലെ ഒരു കുറിപ്പെഴുതിയിരുന്നു.ലിംഗഭേദം ഒന്ന് മാറ്റിയതേയുള്ളൂ.നിങ്ങള്‍ക്ക് അത് തമാശയായി തോന്നിയല്ലെ.വിവാഹശേഷം ഒരു നടന് അഭിനയത്തില്‍ നിന്ന് പിന്മാറുമെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കത് അസംബന്ധമായി തോന്നി.എന്നാല്‍ ഇതേ ഒരു ധാരണ ഒരു നായിക നടിയെ കുറിച്ചാണെങ്കില്‍ നിങ്ങള്ക്കെന്താണത് അസംബന്ധമായി തോന്നാത്തത്.എന്ന് കൂടി ശ്രദ്ധ ചോദിക്കുന്നു.ശ്രദ്ധ വിവാഹം കഴിക്കും മുമ്പ് ഇത്തരത്തില്‍ സ്വാതന്ത്ര്യം തരുന്ന ഒരു ഭര്‍ത്താവിനെ തിരഞ്ഞെടുക്കുക.അപ്പോള്‍ എല്ലാം ശരിയാകും.
ഫിലീം കോര്‍ട്ട്.