വിവാഹത്തിന് മുമ്പ് താന്‍ ഗര്‍ഭിണിയായ വിവരം പറയാഞ്ഞത് ഇതുകൊണ്ട്-നടി ദിയ.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് നടി ദിയമിര്‍സ മാലിദ്വീപില്‍ നിന്ന് കുറേ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.അതില്‍ നിന്ന് ആരാധകര്‍ മനസ്സിലാക്കി വയറ്റില്‍ എന്തോ ഉണ്ട് വീര്‍ത്തിരിക്കുന്നു.വിവാഹം കഴിക്കാതെ എങ്ങനെ എന്നായി ചോദ്യം.ഈ ചോദ്യം ഉയര്‍ന്ന ഉടനെ ദിയ തന്റെ കാമുകനായ വൈഭവിനെ വിവാഹം കഴിച്ചു. ഇത് കേള്‍ക്കുമ്പോള്‍ ദിയയുടെ ആദ്യ വിവാഹമാണെന്ന് കരുതിയാല്‍ തെറ്റി.
2014ല്‍ സഹില്‍ സംഘയെ കെട്ടിയിരുന്നു.2019ലാണ് ഉപേക്ഷിച്ചത്.അതിന് ശേഷമാണ് പ്രണയവും ഗര്ഭിണിയാകലും പിന്നാലെ കല്ല്യാണവും.ആരാധകര്‍ ചോദിക്കുന്നത്
ഇതാണ്-വിവാഹത്തിന് മുമ്പ് താങ്കള്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ ഇവിടെ ആര്‍ക്കാണ് ചേതം.മാത്രമല്ല വനിത പൂജാരിയെ കൊണ്ട് വന്ന് സ്ഥിരം സങ്കല്പത്തെ തകര്‍ത്ത വ്യക്തിയായ താങ്കള്‍ ഇത്തരത്തിലൊരു പതിവ്രത ചമയേണ്ട കാര്യമെന്താണ്.എല്ലാംകൂടി ആയതോടെ ദിയ വിവരണവുമായി രംഗത്തെത്തി.മികച്ച ചോദ്യങ്ങളാണ് തനിക്ക് നേരെ ഉയരുന്നത്.
ആദ്യമായി പറയട്ടെ ഒന്നിച്ച് കുട്ടി ഉണ്ടാകണമെന്നത് കൊണ്ടല്ല ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് .ഒന്നിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ മുതല്‍ ഞങ്ങള്‍ വിവാഹിതരാണ്.വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് കുഞ്ഞുണ്ടാകുന്നതിനെ കുറിച്ചറിയുന്നത്.അതിനാല്‍ ഈ വിവാഹം ഗര്‍ഭത്തിന്റെ ഫലമല്ല.ഗര്‍ഭം സുരക്ഷിതമാണോ എന്നറിയാത്തത്കൊണ്ടാണ് പ്രഖ്യാപനം നടത്താതിരുന്നത്.എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വാര്‍ത്തയാണിത്.ഇത് സംഭവിക്കാന്‍ വേണ്ടി കാത്തിരുന്നത് വര്‍ഷങ്ങളോളമാണ്.ആരോഗ്യകരമായ ചില കാരണങ്ങളാലാണിത് മൂടിവെച്ചത്.മറ്റൊരു തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ലെന്നും ദിയ പറയുന്നു.വിവാഹത്തിന്റെ ചര്‍ച്ചക്ക് മുമ്പ് എന്ത് ചെയ്താണ് ഗര്‍ഭം ധരിച്ചതെന്ന് മാത്രം പറഞ്ഞില്ല.
ഫിലീം കോര്‍ട്ട്.