വിവാഹാഘോഷം നടന്നില്ല -അണിയറ പ്രവര്‍ത്തകര്‍ക്ക് 1250 ചാക്ക് അരി നല്കി നടന് യോഗി-
ഇതിലും വലുത് ഇനിയെന്ത് കാണിക്കാന്‍ താങ്കളുടെ അദ്ധ്വാനത്തിന്റെ വിയര്‍പ്പിന്റെ വില അര്ഹതപ്പെട്ടവരിലെത്തി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
നടന് യോഗി ബാബുവിന്റെ വിവാഹം ഒരു സുപ്രഭാതത്തില്‍ വാര്‍ത്തയായി വന്നപ്പോഴാണ് പലരും അറിഞ്ഞത് തന്നെ.
വിവാഹം കഴിക്കാന്‍ പോയത് ധനുഷിന്റെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന്.
വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ യോഗിക്ക് ധനുഷ് 10പവന്റെ സ്വര്‍ണ്ണമാല സമ്മാനിച്ചത് വാര്‍ത്തയായിരുന്നു.
ഒരാര്ഭാഡവുമില്ലാതെ നടന്ന വിവാഹമായത് കൊണ്ട് സുഹൃത്തുക്കളും പൊതു പ്രവര്‍ത്തകരും നിര്‍ബന്ധിച്ചത് കൊണ്ട് മാത്രം ഏപ്രില്‍ 9ന് പാര്‍ട്ടി നടത്താമെന്ന് ഏറ്റതായിരുന്നു യോഗി.എന്നാല്‍ കൊറോണ കാരണം സിനിമയുടെ അണിയറയിലുള്ളവര്‍ക്ക് ആഹാരത്തിന് ബുദ്ധിമുട്ടുണ്ട് എന്നറിഞ്ഞതോടെ തന്റെ വിവാഹ പാര്‍ട്ടി ഒഴിവാക്കി.
‘1250 കിലോയല്ല ചാക്ക് അരിയാണ്’ സിനിമാതൊഴിലാളികള്‍ക്ക്
വിതരണം ചെയ്തത്.പാര്‍ട്ടിയിലേക്ക് തമിഴ്നാട് മുഖ്യമന്ത്രിയടക്കം
പല ഭാഷകളിലെയും നടന്മാരെ ക്ഷണിച്ചിരുന്നു.എന്തായാലും
ജീവനോടെ ഉണ്ടെങ്കിലല്ലെ പാര്‍ട്ടി നടക്കൂ.
വിശപ്പടക്കാന്‍ പാടുപെടുന്നവര്‍ക്ക് ഇങ്ങിനെ ധാനം ചെയ്തതില്‍ അഭിമാനം തോന്നുന്നു.
യോഗി നിങ്ങള്‍ക്കും ഭാര്യക്കും ദീര്‍ഘായുസ് നേരുന്നു.
ഫിലീം കോര്‍ട്ട്.